Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2026 6:53 AM GMT Updated On
date_range 7 Nov 2026 6:53 AM GMTമസ്കത്ത് കെ.എം.സി.സി സി.എച്ച് അനുസ്മരണവും സ്വീകരണവും സംഘടിപ്പിച്ചു
text_fieldscamera_alt
മസ്കത്ത് കെ.എം.സി.സി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണത്തിൽനിന്ന്
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി മത്ര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണവും വി. നാസർ മാസ്റ്റർക്ക് സ്വീകരണവും സംഘടിപ്പിച്ചു. സെന്റർ കമ്മിറ്റി സെക്രട്ടറി അഷ്റഫ് കിണവക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു.
ഏരിയ കമ്മിറ്റി പ്രസിഡന്റ് ഫൈസൽ അധ്യക്ഷത വഹിച്ചു. വി. നാസർ മാസ്റ്റർ സി.എച്ച്. അനുസ്മരണ പ്രഭാഷണം നടത്തി.സെന്റർ കമ്മിറ്റി ഭാരവാഹികളായ സാദിഖ് അടൂർ, ശൈഖ് അബ്ദുറഹ്മാൻ, സി.കെ. ബഷീർ കിടഞ്ഞി ,റിയാസ് വയനാട് എന്നിവർ സംസാരിച്ചു.
Next Story


