പരുമല മാർ ഗ്രീഗോറിയോസിന്റെ ഓർമപ്പെരുന്നാളും ഇടവകദിനവും ആഘോഷിച്ചു
text_fieldsമസ്കത്ത്: മസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ കാവൽപിതാവായ പരിശുദ്ധ പരുമല മാർ ഗ്രീഗോറിയോസ് 124-ാമത് ഓർമപ്പെരുന്നാളും ഇടവകദിനവും ആഘോഷിച്ചു. നവംബർ അഞ്ചു, ആറ് തീയതികളിലായി നടന്ന ആഘോഷങ്ങൾക്ക് യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത എബ്രഹാം മാർ സ്തെഫാനോസ് മുഖ്യകാർമികത്വം വഹിച്ചു.ആദ്യദിനം വൈകിട്ട് സന്ധ്യാനമസ്കാരം, വചനശുശ്രൂഷ, റാസ, നേർച്ചവിളമ്പ് എന്നിവ നടന്നു. സമാപനദിനമായ വെള്ളിയാഴ്ച രാവിലെ വിശുദ്ധ മൂന്നിന്മേൽ കുർബാനയും നേർച്ചവിളമ്പും നടന്നു. തുടർന്ന് ഇടവകദിനാഘോഷത്തിന്റെ ഭാഗമായി ഹാർവെസ്റ്റ് ഫെസ്റ്റിവലും വിവിധ കലാ-സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു. വൈകിട്ട് അഞ്ചിന് കൊടിയിറക്കോടെ പെരുന്നാൾ സമാപിച്ചു.
ഇടവക വികാരി ഫാ. തോമസ് ജോസ്, സഹവികാരിമാരായ ഫാ. ലിജു തോമസ്, ഫാ. എബി ഫിലിപ്പ്, ഇടവക ഭാരവാഹികളായ തോമസ് ജോൺ, മറിയാമ്മ ഫിലിപ്പ്, കൺവീനർമാരായ ജോൺ പി. ലുക്ക്, അനീഷ് ടോം എന്നിവർ ചടങിന് നേതൃത്വം നൽകി.


