പ്രവാസികൾക്കൊരു കൈത്താങ്ങായി പി.എൽ.സി ; ഒന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: പ്രവാസികളുടെ നിയമസുരക്ഷയും അവകാശസംരക്ഷണവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്ററിന്റെ ഒന്നാം വാർഷികാഘോഷം ‘ബ്രിഡ്ജിംഗ് ബോർഡേഴ്‌സ് 2026’ സംഘടിപ്പിച്ചു. ‘കണക്ടിങ് കമ്മ്യൂണിറ്റീസ്, എംപവറിങ് ലൈവ്സ്’ പ്രമേയത്തിൽ വെള്ളിയാഴ്ച മസ്കത്ത് റൂവിയിലെ ഗ്ലോബൽ മണി എക്സ്ചേഞ്ച് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
ഇന്ത്യൻ എംബസി കൗൺസിലർ പ്രദീപ് കുമാർ ചടങ് ഉദ്ഘാടനം ചെയ്തു. പി.എൽ.സി ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ഒമാൻ ചാപ്റ്റർ പ്രസിഡന്റ് അഡ്വ. ജെസ്സി ജോസ് അധ്യക്ഷത വഹിച്ചു. ആസ്റ്റർ റോയൽ അൽ റാഫാ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ആഷിക് സൈനു മുഹിയുദ്ദീൻ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നയിച്ചു.പ്രവാസികളുടെ നിയമബോധവൽക്കരണം, സാമ്പത്തിക സുരക്ഷ, സാമൂഹിക ക്ഷേമം എന്നിവയെക്കുറിച്ച് നടന്ന പാനൽ ചർച്ചയിൽ അഡ്വ. ഡോ. ബദർ അൽ ഹിനായി, അഡ്വ. ജോസ് എബ്രഹാം, ആർ. മധുസൂദനൻ, വിനിത് ശങ്കർ എന്നിവർ പങ്കെടുത്തു. മുതിർന്ന മാധ്യമപ്രവർത്തകയും പി.എൽ.സി ബഹ്റൈൻ ചാപ്റ്റർ ഗവേണിങ് കൗൺസിൽ അംഗവുമായ റജി ഉണ്ണികൃഷ്ണൻ ചർച്ച നിയന്ത്രിച്ചു.ജനറൽ സെക്രട്ടറി ബിജു അത്തിക്കയം സ്വാഗതവും കോഓർഡിനേറ്റർ രാജേഷ് കുമാർ നന്ദിയും പറഞ്ഞു.പി.എൽ.സി ഗ്ലോബൽ പി.ആർ.ഒ സുധീർ തിരുനിലത്ത്, വൈസ് ചെയർമാൻ മെൽവിൻ വില്യംസ് എന്നിവർ സംസാരിച്ചു.



