Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightPravasamchevron_rightGCCchevron_rightOmanchevron_right‘ദി കൈറ്റ് റണ്ണർ’;...

‘ദി കൈറ്റ് റണ്ണർ’; പുസ്തക പരിചയവും ചർച്ചയും സംഘടിപ്പിച്ചു

text_fields
bookmark_border
‘ദി കൈറ്റ് റണ്ണർ’; പുസ്തക പരിചയവും ചർച്ചയും സംഘടിപ്പിച്ചു
cancel
camera_alt

വായനക്കൂട്ടം സംഘടിപ്പിച്ച ആറാമത് പുസ്തക പരിചയ- ചർച്ച സംഗമത്തിൽനിന്ന് 

മസ്കത്ത്: വായനക്കൂട്ടം ഒമാന്റെ ആറാമത് പുസ്തക പരിചയവും ചർച്ചയും സംഘടിപ്പിച്ചു. മസ്കത്ത് സി.ബി.ഡിയിലെ അൽബാജ് ബുക്സിൽ വെള്ളിയാഴ്ച രാവിലെ നടന്ന പരിപാടിയിൽ ലോകപ്രശസ്ത എഴുത്തുകാരൻ ഖാലിദ് ഹൊസൈനിയുടെ ദി കൈറ്റ് റണ്ണർ എന്ന നോവലാണ് ചർച്ച ചെയ്തത്. ഡോ. റെജുലാൽ റഫീഖ് പുസ്തകം പരിചയപ്പെടുത്തി. മനോജ് കെ.ടി. ചർച്ച നിയന്ത്രിച്ചു.

അഫ്ഗാനിസ്ഥാന്റെ സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലത്തിൽ സൗഹൃദം, വിശ്വാസവഞ്ചന, കുറ്റബോധം, വീണ്ടെടുപ്പ് തുടങ്ങിയ മനുഷ്യവികാരങ്ങൾ അവതരിപ്പിക്കുന്ന നോവലാണ് ദി കൈറ്റ് റണ്ണർ. അമീർ, ഹസൻ എന്നീ കഥാപാത്രങ്ങളിലൂടെ ബാല്യകാല സൗഹൃദവും ജീവിതത്തിൽ ചെയ്ത തെറ്റുകളുടെ പ്രത്യാഘാതങ്ങളും എഴുത്തുകാരൻ ആവിഷ്കരിക്കുന്നു. യുദ്ധവും പ്രവാസജീവിതവും പശ്ചാത്തലമാകുന്ന കൃതി ക്ഷമയുടെയും പ്രായശ്ചിത്തത്തിന്റെയും പ്രാധാന്യവും ചർച്ചയാക്കി.

റെജുലാൽ റഫീഖ്, സിദ്ദിഖ് ഹസ്സൻ, കുര്യൻ പോൾ, സയ്യിദ് മുഹമ്മദ്, ഷമീർ, റഫീഖ്, ഖദീജ നജാഹ്, ജസീല നാസർ, സയ്യിദ് അലി, ജസീം അമീർ, ചാന്ദ്നി മനോജ്, റഹീമ, മുഹമ്മദ് യാസീൻ, ഫൈസൽ, ഇന്ദു, റുക്സാന സാദിഖ്, സാലിക് മുഹമ്മദ്, രഞ്ജീവ് പി. എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:gulf madhyamam Oman News Book discussion Muscat 
News Summary - Vayanakoottam Oman Organizes 6th Book Discussion
Next Story