ഈഗിൾസ് കപ്പ് സീസൺ-4 ക്രിക്കറ്റ് ടൂർണമെന്റിൽ ടി.വി.എം ടൈറ്റൻസിന് കിരീടം
text_fieldsമസ്‌കത്ത്: ടീം ഈഗിൾസ് സംഘടിപ്പിച്ച ഈഗിൾസ് കപ്പ് സീസൺ-4 ക്രിക്കറ്റ് ടൂർണമെന്റിൽ ടി.വി.എം ടൈറ്റൻസ് ജേതാക്കളായി. ഒമാനിലെ 16 പ്രവാസി ടീമുകൾ മാറ്റുരച്ച ടൂർണമെന്റിന്റെ ആവേശകരമായ ഫൈനലിൽ ഡെസേർട്ട് ഇലവനെ പരാജയപ്പെടുത്തിയാണ് ടി.വി.എം ടൈറ്റൻസ് കിരീടം സ്വന്തമാക്കിയത്.
വെളിച്ചക്കുറവ് മൂലം നാല് ഓവറായി ചുരുക്കിയ ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഡെസേർട്ട് ഇലവൻ 60 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടി.വി.എം ടൈറ്റൻസിനായി ശ്യാമും റിയാസും മികച്ച പ്രകടനം കാഴ്ചവെച്ചു. അവസാന രണ്ട് പന്തിൽ ഒമ്പത് റൺസ് വേണ്ടിയിരിക്കെ അനുഭവസമ്പന്നനായ അഭിജിത്തിന്റെ തകർപ്പൻ പ്രകടനം ടീമിന് വിജയം സമ്മാനിച്ചു.ൈഫനലിലെ മികച്ച പ്രകടനത്തിന് ടി.വി.എം ടൈറ്റൻസിന്റെ റിയാസ് മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലുടനീളം മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ഡെസേർട്ട് ഇലവന്റെ ഭരദ്വാജ് പ്ലെയർ ഓഫ് ദ സീരീസായും മികച്ച ബാറ്ററായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ബൗളർക്കുള്ള പുരസ്‌കാരം ഇതേ ടീമിലെ അബ്ദുൽ റഷീദ് നേടി. ഡെസേർട്ട് ഇലവന്റെ ധനേഷ് കൃഷ്ണൻ സ്പെഷ്യൽ അപ്രീസിയേഷൻ അവാർഡിനും അർഹനായി.


