ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് അലുമ്നി ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsഗുരുവായൂർ ശ്രീകൃഷ്ണ കോളജ് അലുമ്നി ഖത്തര്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തവർ
ദോഹ: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് അലുമ്നി ഖത്തര്‍ ഓണാഘോഷ പരിപാടികൾ ന്യൂ സലാത്തയിലെ സ്കിൽസ് ഡെവലപ്പ്മെന്റ് സെന്ററിൽ വിവിധ കാലാ സാംസ്കാരിക പരിപാടികളോടെ സംഘടിപ്പിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ സാംസ്കാരിക സമ്മേളന ഉദ്‌ഘാടനം ചെയ്തു. കോളജ് അലുമ്നി പ്രസിഡന്റ് അഡ്വ. ജാഫർഖാൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായ ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, ഐ.സി.സി മാനേജിങ് കമ്മിറ്റി അംഗം രവീന്ദ്ര പ്രസാദ്, അലുമ്നി അഡ്വൈസറി മെംബറും മുൻ ഐ.സി.സി, ഐ.സി.ബി.എഫ് പ്രസിഡന്റുമായ ബാബുരാജ്, സിമി രാംകുമാർ എന്നിവർ സംസാരിച്ചു.
ട്രഷറർ നജീബ്, അലുമ്നി എസ്ക്യൂട്ടീവ് മെംബർമാരായ അബുബക്കർ, ഹനീഫ പുളിക്കൽ, നവാസ്, റഫീഖ്, ഷെജിൽ മൂസ, അഡ്വ. സബീന അക്ബർ, അഷ്‌റഫ് ഉസ്മാൻ, അലുമ്നി മുൻ സെക്രട്ടറി യൂനസ് ഹംസ പലയൂർ, ഹേമലത, മറ്റ്അലുമ്നി കുടുംബാംഗങ്ങൾ പങ്കെടുത്തു. അലുമ്നി മെംബർ നാജിറ, സിമി എന്നിവരുടെ നേതൃത്തിൽ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികലും, ഖത്തരിലെ പ്രശസ്ത കലാകാരി ആര്‍ട്ടിസ്റ്റുമാരുടെ സംഗീത, ഡാൻസ് പരിപാടികളും അരങ്ങേറി. ഓണാഘോഷ പരിപാടിയിൽ ബുഷ്മോൻ സ്വാഗതവും അലുമ്നി ജനറൽ സെക്രട്ടറി ജയ നാരായണൻ നന്ദിയും പറഞ്ഞു.


