Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightPravasamchevron_rightGCCchevron_rightQatarchevron_rightലോ​ക പ്ര​മേ​ഹ ദി​നം; ...

ലോ​ക പ്ര​മേ​ഹ ദി​നം; അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ആരോഗ്യ ക്യാ​മ്പ്

text_fields
bookmark_border
ലോ​ക പ്ര​മേ​ഹ ദി​നം;  അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ആരോഗ്യ ക്യാ​മ്പ്
cancel
camera_alt


ലോ​ക പ്ര​മേ​ഹ ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​ർ, റാ​ഫ് ഹെ​ൽ​ത്ത്


കെ​യ​ർ, സ​ഫാ​രി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സംഘടിപ്പിച്ച


സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പിന്റെ ഉദ്ഘാടനം


ദോ​ഹ: ലോ​ക പ്ര​മേ​ഹ ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​ർ, റാ​ഫ് ഹെ​ൽ​ത്ത് കെ​യ​ർ, സ​ഫാ​രി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. അ​ബു ഹ​മൂ​ർ സ​ഫാ​രി മാ​ൾ, ബ​ർ​വ വി​ല്ലേ​ജ് സ​ഫാ​രി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മൂ​ന്നു ദി​വ​സ​മാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. പൊ​തു​ജ​ന​ങ്ങ​ളി​ൽ പ്ര​മേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ള​ർ​ത്തു​ക, രോ​ഗം നേ​ര​ത്തെ ക​ണ്ടെ​ത്താ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, കൃ​ത്യ​മാ​യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ളു​ടെ​യും പ്ര​തി​രോ​ധ ചി​കി​ത്സ​യു​ടെ​യും പ്രാ​ധാ​ന്യം വി​ശ​ദീക​രി​ക്കു​ക എ​ന്നി​വ​യാ​യി​രു​ന്നു ക്യാ​മ്പി​ന്റെ ല​ക്ഷ്യം.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഖ​ത്ത​ർ ഡ​യ​ബ​റ്റി​സ് അ​സോ​സി​യേ​ഷ​ൻ ഡ​യ​ബ​റ്റി​സ് എ​ജു​ക്കേ​റ്റ​ർ ഡോ. ​അ​ഹ​മ്മ​ദ് എ​ലാ​സ്യൂ​ട്ടി, റാ​ഫ് ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ആ​തി​ഫ് അ​ഷ്‌​റ​ഫ്, റാ​ഫ് ഹെ​ൽ​ത്ത് ഗ്രൂ​പ്പ് ഉ​ട​മ​യും ചെ​യ​ർ​മാ​നു​മാ​യ കെ.​പി. അ​ഷ്‌​റ​ഫ്, അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഓ​പ്പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഡോ. ​നി​ത്യാ​ന​ന്ദ സ്വാ​മി, സ​ഫാ​രി ഗ്രൂ​പ്പ് ഓ​പ്പ​റേ​ഷ​ൻ​സ് ഡി.​ജി.​എം അ​ഹ​മ്മ​ദ് ഷാ​ഹി​ദ് ഖാ​ൻ, ഡോ. ​മോ​ർ​പെ​ൻ ല​ബോ​റ​ട്ട​റീ​സ് പ്ര​തി​നി​ധി നീ​ലം ബാ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ജി​ആ​ർ​ബി​എ​സ്, ര​ക്ത​സ​മ്മ​ർ​ദ്ദം, അ​നു​ബ​ന്ധ പ​രി​ശോ​ധ​ന​ക​ൾ എ​ന്നി​വ​ക്കു പു​റ​മേ ഡോ​ക്ട​ർ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​രു​ന്നു. കൂ​ടാ​തെ, ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് ക​ണ്ടെ​ത്തി​യ​വ​ർ​ക്ക് വീ​ട്ടി​ലി​രു​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി സൗ​ജ​ന്യ ഗ്ലൂ​ക്കോ​മീ​റ്റ​റു​ക​ളും വി​ത​ര​ണം ചെ​യ്തു. പ്ര​മേ​ഹം, അ​പ​ക​ട​സാ​ധ്യ​ത​ക​ൾ, സ​ങ്കീ​ർ​ണ്ണ​ത​ക​ൾ, പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ, ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി നി​ല​നി​ർ​ത്തേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ലെ ഡോ​ക്ട​ർ​മാ​ർ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ൽ​കി.

സം​യു​ക്ത സം​രം​ഭ​ങ്ങ​ളി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നു​മു​ള്ള പ്ര​തി​ബ​ദ്ധ​ത അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​ർ, റാ​ഫ് ഹെ​ൽ​ത്ത് കെ​യ​ർ, സ​ഫാ​രി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് പ്ര​തി​നി​ധി​ക​ൾ ഊ​ന്നി​പ്പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:abeer Medical center World Diabetes Day health camp 
News Summary - World Diabetes Day; Abeer Medical Center Health Camp
Next Story