Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightPravasamchevron_rightGCCchevron_rightSaudi Arabiachevron_rightപി​രി​മു​റു​ക്കം...

പി​രി​മു​റു​ക്കം മാ​റ്റാം; മാ​ന​സി​കാ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാം

text_fields
bookmark_border
പി​രി​മു​റു​ക്കം മാ​റ്റാം;   മാ​ന​സി​കാ​രോ​ഗ്യം   വീ​ണ്ടെ​ടു​ക്കാം
cancel
camera_alt

ന​സീ​ഫ് മു​ഹ​മ്മ​ദ് മാ​റ​ഞ്ചേ​രി,

യാം​ബു

മ​നു​ഷ്യ​ജീ​വി​ത​ത്തി​ൽ സ്ട്രെ​സ് അ​ഥ​വാ മാ​ന​സി​ക പി​രി​മു​റു​ക്ക​ത്തി​ന് പ്ര​ധാ​ന​പ്പെ​ട്ടൊ​രു സ്ഥാ​ന​മു​ണ്ട്. സ്ട്രെ​സ് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ ഒ​രാ​ൾ​ക്ക് സാ​ധി​ക്കി​ല്ല മ​റി​ച്ച് അ​ത് എ​ത്ര​ത്തോ​ളം അ​നു​ഭ​വ​പ്പെ​ടു​ന്നു, എ​ത്ര​കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്നു എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​ണ് അ​തി​ന്റെ ന​ല്ല​തും ചീ​ത്ത​യു​മാ​യ വ​ശ​ങ്ങ​ൾ തീ​രു​മാ​നി​ക്ക​പ്പെ​ടു​ന്ന​ത്. ഒ​രു നി​ശ്ചി​ത അ​ള​വി​ലു​ള്ള സ​മ്മ​ർ​ദം ന​മ്മു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും ഏ​കാ​ഗ്ര​ത​യും വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കും.

രാ​വി​ലെ അ​ലാ​റം കേ​ട്ട് എ​ഴു​ന്നേ​ൽ​ക്കാ​നും, സ​മ​യ​ത്ത് ഓ​ഫീ​സി​ലെ​ത്താ​നും, പ​രീ​ക്ഷ​ക്കോ പ്ര​സം​ഗ​ത്തി​നോ മി​ക​ച്ച രീ​തി​യി​ൽ ത​യാ​റെ​ടു​ക്കാ​നു​മെ​ല്ലാം ന​മ്മെ പ്രേ​രി​പ്പി​ക്കു​ന്ന​ത് ഈ ​സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണ​മാ​ണ്. ഇ​ത്ത​രം താ​ൽ​ക്കാ​ലി​ക​മാ​യ ഹ്ര​സ്വ​കാ​ല സ​മ്മ​ർ​ദ​ങ്ങ​ളെ 'അ​ക്യൂ​ട്ട് സ്ട്രെ​സ്' എ​ന്ന് വി​ളി​ക്കു​ന്നു. വെ​ല്ലു​വി​ളി​ക​ൾ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ഈ ​പി​രി​മു​റു​ക്കം സാ​ധാ​ര​ണ നി​ല​യി​ലാ​കു​ക​യും, കാ​ര്യ​ങ്ങ​ൾ മി​ക​ച്ച രീ​തി​യി​ൽ ചെ​യ്യാ​ൻ വ്യ​ക്തി​യെ സ​ഹാ​യി​ക്കു​ക​യും ചെ​യ്യും.

മാ​ന​സി​ക സ​മ്മ​ർ​ദം നി​യ​ന്ത്ര​ണാ​തീ​ത​മാ​യി ദീ​ർ​ഘ​കാ​ലം തു​ട​രു​മ്പോ​ൾ അ​ത് ‘ക്രോ​ണി​ക് സ്ട്രെ​സ്’ ആ​യി മാ​റു​ന്നു. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ, സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ, ജോ​ലി​സ്ഥ​ല​ത്തെ നി​ര​ന്ത​ര സ​മ്മ​ർ​ദം എ​ന്നി​വ ഇ​തി​ന് കാ​ര​ണ​മാ​കാം. ഇ​ത്ത​രം നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​മ്മ​ർ​ദം വ്യ​ക്തി​യു​ടെ ഉ​റ​ക്ക​ക്കു​റ​വ്, ത​ല​വേ​ദ​ന, പേ​ശി​ക​ളി​ലെ മു​റു​ക്കം, ദ​ഹ​ന​സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ തു​ട​ങ്ങി​യ ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കും ഉ​ത്ക​ണ്ഠ, വി​ഷാ​ദം, ഉ​ത്സാ​ഹ​ക്കു​റ​വ് തു​ട​ങ്ങി​യ മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു. ജീ​വി​ത​ത്തി​ലെ വെ​ല്ലു​വി​ളി​ക​ള​ല്ല, മ​റി​ച്ച് അ​തി​നോ​ടൊ​പ്പം നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​മ്മ​ർ​ദ​വും അ​തി​നെ നേ​രി​ടാ​നു​ള്ള ഒ​രു വ്യ​ക്തി​യു​ടെ ക​ഴി​വ് കു​റ​വും മ​റ്റു പി​ന്തു​ണ​ക​ളു​ടെ അ​ഭാ​വ​വു​മാ​ണ് ഒ​രാ​ളെ ത​ള​ർ​ത്തു​ന്ന​ത്.

ഈ ​അ​വ​സ്ഥ​യെ മ​റി​ക​ട​ക്കാ​ൻ ആ​ദ്യം ന​മ്മെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്തൊ​ക്കെ​യെ​ന്ന് തി​രി​ച്ച​റി​യു​ക​യാ​ണ് വേ​ണ്ട​ത്. ശ​രീ​ര​ത്തി​നും മ​ന​സ്സി​നും ആ​വ​ശ്യ​മാ​യ വി​ശ്ര​മം ന​ൽ​കു​ക, മ​തി​യാ​യ ഉ​റ​ക്കം, ക്ര​മ​മാ​യ വ്യാ​യാ​മം, ശ്വ​സ​ന​വ്യാ​യാ​മ​ങ്ങ​ൾ, വി​ശ്വ​സി​ക്കാ​വു​ന്ന​വ​രോ​ട് മ​ന​സ്സ് തു​റ​ന്നു സം​സാ​രി​ക്കു​ക എ​ന്നി​വ സ​മ്മ​ർ​ദം കു​റ​ക്കാ​ൻ സ​ഹാ​യി​ക്കും.

എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും ഒ​റ്റ​യ​ടി​ക്ക് പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കാ​തെ ചെ​റി​യ ഘ​ട്ട​ങ്ങ​ളാ​യി തി​രി​ച്ച് കൈ​കാ​ര്യം ചെ​യ്യ​ണം. സ്വ​ന്തം ശ്ര​മ​ങ്ങ​ൾ കൊ​ണ്ട് മാ​റ്റാ​ൻ ക​ഴി​യാ​ത്ത​വി​ധം സ​മ്മ​ർ​ദം ദൈ​നം​ദി​ന ജീ​വി​ത​ത്തെ ബാ​ധി​ക്കു​ക​യാ​ണെ​ങ്കി​ൽ ഒ​രു കൗ​ൺ​സി​ല​റു​ടെ​യോ ഡോ​ക്ട​റു​ടെ​യോ പ്രൊ​ഫ​ഷ​ണ​ൽ സ​ഹാ​യം തേ​ടാ​ൻ മ​ടി​ക്ക​രു​ത്. ശ​രി​യാ​യ പി​ന്തു​ണ​യും ജീ​വി​ത​ശൈ​ലി മാ​റ്റ​ങ്ങ​ളും വ​ഴി സ്ട്രെ​സ് നി​യ​ന്ത്രി​ക്കാ​നും ജീ​വി​ത​ത്തി​ന്റെ ഗു​ണ​നി​ല​വാ​രം വീ​ണ്ടെ​ടു​ക്കാ​നും ഏ​വ​ർ​ക്കും സാ​ധി​ക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Depression Mental Health Restored 
News Summary - Depression can be reversed; Mental health can be restored
Next Story