Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightPravasamchevron_rightGCCchevron_rightSaudi Arabiachevron_right'വി​ദ്യാ​ഭ്യാ​സ...

'വി​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റം സ​മൂ​ഹ​ത്തി​ന്റെ സ​മ​ഗ്ര പു​രോ​ഗ​തി​യു​ടെ അ​ടി​ത്ത​റ' -ഡോ. ​സു​ബൈ​ർ ഹു​ദ​വി

text_fields
bookmark_border
വി​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റം സ​മൂ​ഹ​ത്തി​ന്റെ സ​മ​ഗ്ര പു​രോ​ഗ​തി​യു​ടെ അ​ടി​ത്ത​റ -ഡോ. ​സു​ബൈ​ർ ഹു​ദ​വി
cancel
camera_alt

ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഡോ. ​സു​ബൈ​ർ ഹു​ദ​വി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

ജി​ദ്ദ: വി​ദ്യാ​ഭ്യാ​സം കേ​വ​ലം അ​ക്കാ​ദ​മി​ക യോ​ഗ്യ​ത​ക​ൾ നേ​ടു​ന്ന​തി​നു​ള്ള മാ​ർ​ഗം മാ​ത്ര​മ​ല്ലെ​ന്നും അ​റി​വും മൂ​ല്യ​ബോ​ധ​വും നേ​തൃ​ത്വ​ശേ​ഷി​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​മു​ള്ള ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന സ​മ​ഗ്ര പ്ര​ക്രി​യ​യാ​ണെ​ന്നും ഖു​ർ​തു​ബ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഡോ. ​സു​ബൈ​ർ ഹു​ദ​വി.​പ​റ​ഞ്ഞു.​

ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡ​ൽ​ഹി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഡോ.​സു​ബൈ​ർ ഹു​ദ​വി, അ​മേ​രി​ക്ക​യി​ൽ ഫു​ൾ​ബ്രൈ​റ്റ് സ്കോ​ള​ർ​ഷി​പ്പോ​ടെ ഉ​പ​രി​പ​ഠ​ന​വും പൂ​ർ​ത്തി​യാ​ക്കി​യ വ്യ​ക്തി​യാ​ണ്. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​യും മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല യി​ലെ​യും ഉ​ന്ന​ത പ​ദ​വി​ക​ളി​ലെ അ​വ​സ​ര​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ചാ​ണ് അ​ദ്ദേ​ഹം വി​ദ്യാ​ഭ്യാ​സ ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച​ത്.

ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം പോ​ലും ല​ഭി​ക്കാ​തെ ക​ഴി​യു​ന്ന കു​ട്ടി​ക​ളു​ടെ ദ​യ​നീ​യാ​വ​സ്ഥ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. വി​ദ്യാ​ഭ്യാ​സ​ത്തെ സാ​മൂ​ഹി​ക ശാ​ക്തീ​ക​ര​ണ​ത്തി​നു​ള്ള ഉ​പാ​ധി​യാ​യി കാ​ണ​ണ​മെ​ന്നും പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ അ​നു​ഭ​വ സ​മ്പ​ത്തും സം​ഘ​ട​നാ സം​വി​ധാ​ന​ങ്ങ​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി നാ​ട്ടി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പു​രോ​ഗ​തി​ക്കാ​യി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്ക​ണ മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സി.​കെ.​റ​സാ​ഖ് മാ​സ്റ്റ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ്വീ​ക​ര​ണ​യോ​ഗം ഒ.​കെ.​എം മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി മു​സ്ത​ഫ ഷാ​ൾ അ​ണി​യി​ച്ചു ആ​ദ​രി​ച്ചു. എ.​കെ.​ബാ​വ, ല​ത്തീ​ഫ് ക​ള​രാ​ന്തി​രി, ഇ​സ​ഹാ​ഖ് പൂ​ണ്ടോ​ളി, നാ​സ​ർ മ​ച്ചി​ങ്ങ​ൽ, ശി​ഹാ​ബ് താ​മ​ര​ക്കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി.​പി മു​സ്ത​ഫ സ്വാ​ഗ​ത​വും അ​ബ്ദു​റ​ഹ്മാ​ൻ വെ​ള്ളി​മാ​ടു​കു​ന്ന് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:education dr Zubair Hudawi foundation 
News Summary - 'Educational progress is the foundation of the overall progress of society' - Dr. Zubair Hudawi
Next Story