റിയാദിലെ വണ്ടൂർ ഏരിയ വെൽഫെയർ അസോസിയേഷന് പുതിയ നേതൃത്വം
text_fieldsകെ. നിസാർ, സജിൽ റഹ്മാൻ പന്നിക്കോടൻ, ആതിഫ് പൂവ്വത്തിക്കൽ ചെറുകോട്
റിയാദ്: വണ്ടൂർ ഏരിയ വെൽഫെയർ അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റിയാദിലെ മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ഐ.പി. സഗീർ അധ്യക്ഷത വഹിച്ചു. മുൻ ജനറൽ സെക്രട്ടറി എം.പി സക്കീർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഇൻചാർജ് ആതിഫ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. മുതിർന്ന അംഗങ്ങളായ അസൈനർ ഒബായർ, സഫീർ തളാപ്പിൽ, റഹ്മത്തുല്ല കള്ളിയിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി അംഗങ്ങൾക്കിടയിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തികൂട്ടായ്മയെ സജീവമാക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു. പി.എം.എ ജലീൽ, പി.കെ നസീർ എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.
കെ. നിസാർ പ്രസിഡന്റായും സജിൽ റഹ്മാൻ പന്നിക്കോടൻ ജനറൽ സെക്രട്ടറിയായും ആതിഫ് പൂവ്വത്തിക്കൽ ചെറുകോട് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 13 അംഗ രക്ഷാധികാരി സമിതിയെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: പി.ടി ഷാമിൽ, മൂസകോയ (വൈസ് പ്രസി), പി.പി മുഹമ്മദ് സജിൽ, കെ.സൂരജ് (ജോ. സെക്ര.), ടി.പി റിയാസ് (ജോ. ട്രഷ.), അഷ്റഫ് മോയ്ക്കൽ (ജീവകാരുണ്യ കമ്മിറ്റി ചെയർമാൻ), അക്ബർ വാളശ്ശേരി (ജീവകാരുണ്യ കമ്മിറ്റി കൺവീനർ).


