റിയാദ്-കോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി സാമൂഹ്യ സുരക്ഷ പദ്ധതി കാമ്പയിൻ
text_fieldsറിയാദ് - കോട്ടക്കല്‍ മണ്ഡലം കെ.എം. സി .സി സാമൂഹ്യ സുരക്ഷ പദ്ധതി കാമ്പയിന് തുടക്കം കുറിച്ചപ്പോൾ
റിയാദ്: സൗദി കെ.എം.സി.സി നാഷനല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷ പദ്ധതി 2027 കാമ്പയിന് വിജയിപ്പിക്കാന്‍ റിയാദ്-കോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി യോഗം തീരുമാനിച്ചു. ബത്ഹയില്‍ നടന്ന യോഗം മണ്ഡലം കെ.എം.സി.സി ചെയര്മാന് അബൂബക്കര്‍ സി.കെ പാറ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡന്റ് മൊയ്തീന് കുട്ടി പൊന്മള ആമുഖ പ്രഭാഷണം നടത്തി. മണ്ഡലം കെ.എം.സി.സി ഭാരവാഹികളായ ഇസ്മായില്‍ പൊന്മള, മൊയ്തീന് കുട്ടി പൂവാട്, ഹാഷിം കുറ്റിപ്പുറം, ദിലൈപ് ചാപ്പനങ്ങാടി, ഫൈസല്‍ എടയൂര്‍, ഹമീദ് ഇന്ത്യനൂര്‍, റഷീദ് അത്തിപ്പറ്റ, ഫാറൂഖ് പൊന്മള, മുഹമ്മദ് കല്ലിങ്ങല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഷ്റഫ് പുറമണ്ണൂര്‍ സ്വാഗതവും ട്രഷറര്‍ ഗഫൂര്‍ കൊന്നക്കാട്ടില്‍ നന്ദിയും പറഞ്ഞു.
സുരക്ഷ പദ്ധതി 2027 കാമ്പയിന് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തില്‍ നിന്നുള്ള മുഴുവന്‍ കെ.എം.സി.സി മെമ്പര്‍മാരെയും പദ്ധതി യില്‍ അംഗമാക്കാൻ യോഗം തീരുമാനിച്ചു. സാമൂഹ്യ സുരക്ഷ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കിയ നാഷനല്‍ കമ്മിറ്റിയെ യോഗം അഭിനന്ദിച്ചു.


