Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightPravasamchevron_rightGCCchevron_rightSaudi Arabiachevron_rightറി​യാ​ദ് കേ​ളി...

റി​യാ​ദ് കേ​ളി സി.​എ​ച്ച് ക​ണാ​ര​ൻ അ​നു​സ്മ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
റി​യാ​ദ് കേ​ളി സി.​എ​ച്ച് ക​ണാ​ര​ൻ അ​നു​സ്മ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

റി​യാ​ദ് കേ​ളി സം​ഘ​ടി​പ്പി​ച്ച സി.​എ​ച്ച് ക​ണാ​ര​ൻ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി സം​സാ​രി​ക്കു​ന്നു

റി​യാ​ദ്: സി.​പി.​എ​മ്മി​ന്റെ പ്ര​ഥ​മ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും ആ​ദ്യ കേ​ര​ള നി​യ​മ​സ​ഭാം​ഗ​വു​മാ​യി​രു​ന്ന സി ​എ​ച്ച് ക​ണാ​ര​ന്റെ 54ാം അ​നു​സ്മ​ര​ണ​ദി​നം കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു. ബ​ത്ത​യി​ലെ ലൂ​ഹാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം സാ​ദി​ഖ് അ​ധ്യ​ക്ഷ​നാ​യി. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മ​ത​നി​ര​പേ​ക്ഷ​ത​യും ജ​നാ​ധി​പ​ത്യ​വും തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന ഇ​ന്ന​ത്തെ ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ത്തി​ൽ സി ​എ​ച്ച് ക​ണാ​ര​ൻ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച പോ​രാ​ട്ട​പാ​ര​മ്പ​ര്യ​ത്തി​ന് ഏ​റെ പ്ര​സ​ക്തി​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഫി​റോ​ഷ് ത​യ്യി​ൽ അ​നു​സ്മ​ര​ണ​ക്കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു. കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ സെ​ക്ര​ട്ട​റി ഷെ​ബി അ​ബ്ദു​ൽ സ​ലാം അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തി. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സീ​ബാ കൂ​വോ​ട്, സെ​ബി​ൻ ഇ​ഖ്ബാ​ൽ, കേ​ളി പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, കേ​ളി കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്റ് ശ്രീ​ഷാ സു​കേ​ഷ്, സെ​ക്ര​ട്ട​റി വി.​കെ ഷ​ഹീ​ബ എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.​ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് ഷാ​ജി സ്വാ​ഗ​ത​വും പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Riyadh Memorial Program gulf 
News Summary - Riyadh organized a memorial program for C.H. Kanaran
Next Story