Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightPravasamchevron_rightGCCchevron_rightSaudi Arabiachevron_rightസൗ​ദി റോ​യ​ൽ...

സൗ​ദി റോ​യ​ൽ നേ​വി​യു​ടെ പു​തി​യ ക​പ്പ​ൽ 'കി​ങ് നി​യോം' നീ​റ്റി​ലി​റ​ക്കി

text_fields
bookmark_border
സൗ​ദി റോ​യ​ൽ നേ​വി​യു​ടെ പു​തി​യ ക​പ്പ​ൽ കി​ങ് നി​യോം നീ​റ്റി​ലി​റ​ക്കി
cancel

റി​യാ​ദ്: ‘അ​ൽ സ​റ​വാ​ത്ത് പ​ദ്ധ​തി’​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ലെ ര​ണ്ടാ​മ​ത്തെ ക​പ്പ​ലാ​യ 'കി​ങ് നി​യോം’​സ്പെ​യി​നി​ലെ സാ​ൻ ഫെ​ർ​ണാ​ണ്ടോ ന​ഗ​ര​ത്തി​ലു​ള്ള ന​വാ​ന്തി​യ ഷി​പ്പ്‌​യാ​ർ​ഡി​ൽ സൗ​ദി റോ​യ​ൽ നേ​വി നീ​റ്റി​ലി​റ​ക്കി. ക​പ്പ​ലി​ന്റെ ബോ​ഡി നി​ർ​മ്മാ​ണ​വും കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ളും പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണി​ത്. എ​ന്നാ​ൽ ക​പ്പ​ലി​ൽ ആ​യു​ധ-​പോ​രാ​ട്ട സം​വി​ധാ​ന​ങ്ങ​ളും സാ​ങ്കേ​തി​ക വി​ദ്യ​ക​ളും ഘ​ടി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ൾ സൗ​ദി​ക്കു​ള്ളി​ൽ വെ​ച്ച് ആ​ണ് പൂ​ർ​ത്തി​യാ​ക്കു​ക.

അ​തി​നു​ശേ​ഷം സൗ​ദി​യി​ലെ ക​ട​ലി​ൽ ക​പ്പ​ലി​ന്റെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത പ​രി​ശോ​ധി​ക്കു​ന്ന ട്ര​യ​ലു​ക​ൾ ന​ട​ത്തു​ന്ന​താ​യി​രി​ക്കും. പ്രാ​ദേ​ശി​ക പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ സ്വ​ന്ത​മാ​ക്കു​ന്ന​തി​നും സൈ​നി​ക-​നാ​വി​ക വ്യ​വ​സാ​യ​ങ്ങ​ൾ രാ​ജ്യ​ത്തി​നു​ള്ളി​ൽ ത​ന്നെ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​നു​മു​ള്ള സൗ​ദി​യു​ടെ ല​ക്ഷ്യ​ങ്ങ​ളെ​യാ​ണ് ഈ ​ന​ട​പ​ടി പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്.

നാ​വി​ക​സേ​നാ മേ​ധാ​വി വൈ​സ് അ​ഡ്മി​റ​ൽ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ അ​ൽ​രീ​ബി, സ്പെ​യി​നി​ലെ സൗ​ദി അ​റേ​ബ്യ​ൻ അം​ബാ​സ​ഡ​ർ പ്രി​ൻ​സ്‍സ് ഹൈ​ഫ ബി​ൻ​ത് അ​ബ്ദു​ൽ അ​സീ​സ് ബി​ൻ അ​യാ​ഫ് അ​ൽ മു​ഖ്റി​ൽ, 'ന​വാ​ന്തി​യ' ക​മ്പ​നി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ റി​ക്കാ​ർ​ഡോ ഡൊ​മിം​ഗ്വ​സ് എ​ന്നി​വ​ർ​ക്കൊ​പ്പം സൗ​ദി, സ്പാ​നി​ഷ് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ൽ നി​ന്ന് സാ​യു​ധ സേ​ന​യ്ക്ക് ല​ഭി​ക്കു​ന്ന പി​ന്തു​ണ​യു​ടെ ഫ​ല​മാ​യാ​ണ് റോ​യ​ൽ നേ​വി​യി​ൽ ഗു​ണ​പ​ര​മാ​യ ഇ​ത്ത​രം പു​രോ​ഗ​തി​ക​ൾ ഉ​ണ്ടാ​കു​ന്ന​തെ​ന്ന് നാ​വി​ക​സേ​ന മേ​ധാ​വി വൈ​സ് അ​ഡ്മി​റ​ൽ മു​ഹ​മ്മ​ദ് അ​ൽ​ഗ​രീ​ബി പ​റ​ഞ്ഞു. ഈ ​പി​ന്തു​ണ പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന സ​ജ്ജ​ത​യും കാ​ര്യ​ക്ഷ​മ​ത​യും കൂ​ട്ടു​ന്ന​തി​നും സ​ഹാ​യി​ച്ച​താ​യി അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. സൗ​ദി​യും സ്പെ​യി​നും ത​മ്മി​ലു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ പ​ങ്കാ​ളി​ത്ത​ത്തെ​യും നാ​വി​ക ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും സാ​ങ്കേ​തി​ക വി​ജ്ഞാ​ന​വും വൈ​ദ​ഗ്ധ്യ​വും കൈ​മാ​റു​ന്ന​തി​ലും ഈ ​പ​ങ്കാ​ളി​ത്തം കൈ​വ​രി​ച്ച പു​രോ​ഗ​തി​യെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. ലൊ​ജി​സ്റ്റി​ക് പി​ന്തു​ണ, നാ​വി​ക ജീ​വ​ന​ക്കാ​രു​ടെ പ​രി​ശീ​ല​നം, ക​പ്പ​ലു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നും പ​രി​പാ​ലി​ക്കു​ന്ന​തി​നു​മാ​യി സ്വ​ദേ​ശി പ്ര​തി​ഭ​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​ക​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ഒ​രു സം​യോ​ജി​ത സം​വി​ധാ​ന​ത്തി​ലൂ​ടെ നാ​വി​ക​സേ​ന​യു​ടെ ശേ​ഷി വി​ക​സി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള മി​ക​ച്ച പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ് 'അ​ൽ സ​റ​വാ​ത്ത് പ​ദ്ധ​തി'​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ൽ-​സ​റ​വാ​ത്ത് പ​ദ്ധ​തി'​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ 'കോ​ർ​വെ​റ്റ് അ​വാ​ന്തി 2200' വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട മൂ​ന്ന് ബ​ഹു​മു​ഖ പോ​രാ​ട്ട ക​പ്പ​ലു​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്. 'അ​ൽ-​മ​ദീ​ന', 'നി​യോം', 'അ​ൽ-​ഉ​ല' എ​ന്നി​വ​യാ​ണ​വ. റോ​യ​ൽ സൗ​ദി നേ​വി​ക്ക് അ​ഞ്ച് പോ​രാ​ട്ട ക​പ്പ​ലു​ക​ൾ നി​ർ​മ്മി​ച്ച് ന​ൽ​കി​യ പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട​ത്തി​ന്റെ തു​ട​ർ​ച്ച​യാ​ണി​ത്. ആ​കാ​ശ​ത്തു​നി​ന്നും ക​ട​ൽ ഉ​പ​രി​ത​ല​ത്തി​ൽ നി​ന്നും ക​ട​ലി​ന​ടി​യി​ൽ നി​ന്നു​മു​ള്ള ഭീ​ഷ​ണി​ക​ളെ നേ​രി​ടാ​ൻ ത​ക്ക​വ​ണ്ണം പു​രോ​ഗ​മി​ച്ച പോ​രാ​ട്ട ശേ​ഷി​യും അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും ഈ ​പ​ദ്ധ​തി​യി​ലെ ക​പ്പ​ലു​ക​ളു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ഇ​ത് സൗ​ദി​യു​ടെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ താ​ൽ​പ്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും പ്ര​ധാ​ന നാ​വി​ക പാ​ത​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള നാ​വി​ക​സേ​ന​യു​ടെ സ​ന്ന​ദ്ധ​ത​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:gulf navy saudiarabia new ships 
News Summary - The Royal Saudi Navy's new ship 'King Neom' has been launched.
Next Story