Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightPravasamchevron_rightGCCchevron_rightUAEchevron_rightഅജ്മാൻ മീഡിയ ഫോറം...

അജ്മാൻ മീഡിയ ഫോറം നവംബർ 18, 19 തീയതികളിൽ

text_fields
bookmark_border
Ajman
cancel

അജ്മാന്‍ : ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡിജിറ്റൽ സാങ്കേതികവിദ്യകളും മാധ്യമരംഗത്ത് വരുത്തുന്ന അടിസ്ഥാനപരമായ മാറ്റങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രഥമ അജ്മാൻ മീഡിയ ഫോറം 2026 നവംബർ 18, 19 തീയതികളിൽ സംഘടിപ്പിക്കും. മാറിക്കൊണ്ടിരിക്കുന്ന മാധ്യമ രംഗത്ത് വിശ്വാസ്യതയും നൂതനത്വവും വളർത്തുന്നതിനൊപ്പം ഈ മേഖലയിൽ സംഭവിക്കുന്ന പരിവർത്തനങ്ങളെക്കുറിച്ച് ആഴത്തിൽ പരിശോധിക്കുകയാണ് മീഡിയ ഫോറം ലക്ഷ്യമിടുന്നത്. അജ്മാനിലെ താറ സെന്റർ ഫോർ എന്റർപ്രണർഷിപ്പിൽ ചേർന്ന വാർത്താസമ്മേളനത്തിൽ അജ്മാൻ ഗവൺമെന്റ് മീഡിയ ഓഫീസാണ് ഫോറത്തിന്റെ വിവരങ്ങൾ വ്യക്തമാക്കിയത്. പരമ്പരാഗത മാധ്യമങ്ങൾക്ക് പുറമെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, അൽഗോരിതങ്ങൾ, കൃത്രിമബുദ്ധി, സ്വതന്ത്ര കണ്ടന്റ് ക്രിയേറ്റർമാർ എന്നിവ വിവര കൈമാറ്റത്തിലും പൊതുജനാഭിപ്രായ രൂപീകരണത്തിലും ചെലുത്തുന്ന സ്വാധീനമാണ് ഫോറത്തിന്റെ പ്രധാന ചർച്ചാവിഷയം.

മാധ്യമം, സാങ്കേതികവിദ്യ, സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥ, ശാസ്ത്രീയ ഗവേഷണം എന്നീ മേഖലകളിലെ പ്രാദേശികവും അന്തർദേശീയവുമായ വിദഗ്ധര്‍ ഈ ചടങ്ങില്‍ സംബന്ധിക്കും. സ്വാധീനശക്തിയുടെ മാറുന്ന സ്വഭാവം, വിശ്വാസ്യതയുടെ ഭാവി, കൂടുതൽ നൂതനവും വിശ്വസനീയവുമായ മാധ്യമ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിൽ മാധ്യമങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കുമുള്ള ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് വിദഗ്ധർ സംസാരിക്കും. യുഎഇ ആസ്ഥാനമായുള്ള ക്രിയേറ്റീവ് മീഡിയ കമ്പനികളെ പരിചയപ്പെടുത്തുന്നതിനായി പ്രത്യേക പവലിയൻ ഒരുക്കും. മാധ്യമ രംഗത്തെ മാറ്റിമറിക്കുന്ന സാങ്കേതികവിദ്യകൾ നേരിട്ട് മനസ്സിലാക്കാനുള്ള അവസരം 'എഐ മീഡിയ ലാബ്' സന്ദർശകർക്ക് ഇവിടെ നല്‍കുമെന്ന് അജ്മാൻ ഗവ. മീഡിയ ഓഫീസ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അബ്ദുല്ല അൽ കഅബി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:ajman Ajman news 
News Summary - Ajman Media Forum on November 18, 19
Next Story