Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightPravasamchevron_rightGCCchevron_rightUAEchevron_rightകൂരാറ സ്പോർട്സ്...

കൂരാറ സ്പോർട്സ് മീറ്റ്: ഗ്ലോറി ഹണ്ടേഴ്സ് ചാമ്പ്യൻസ്

text_fields
bookmark_border
കൂരാറ സ്പോർട്സ് മീറ്റ്: ഗ്ലോറി ഹണ്ടേഴ്സ് ചാമ്പ്യൻസ്
cancel
camera_alt

കൂരാറ സ്പോർട്സ് മീറ്റീൽ ചാമ്പ്യന്മാരായ ഗ്ലോറി ഹണ്ടേഴ്സ്

ദുബൈ: യു.എ.ഇ.യിലുള്ള കൂരാറക്കാർ (പാനൂർ) ഖിസൈസ് വുഡ്ലം പാർക്ക് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പത്താമത് സ്പോർട്സ് മീറ്റീൽ ഗ്ലോറി ഹണ്ടേർസ് കൂരാറ മർഹൂം വി.പി. ഇസ്മായിൽ മെമ്മോറിയൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ബ്ലാക്ക് പാന്തേഴ്സ് രണ്ടും പേൾ എക്സ് കൂരാറ മൂന്നും സ്ഥാനം നേടി.

ക്രിക്കറ്റ് മത്സരങ്ങൾ ഷാർജ അമേരിക്കൻ മെറ്റാന സ്കൂൾ ഗൗണ്ടിൽ നടന്നു. ഷട്ടിൽ ബഡ്മിന്‍റൺ, കബഡി മൽസരങ്ങളിൽ ബ്ലാക്ക് പാന്തേഴ്സും ക്രിക്കറ്റ്, ഫുട്ബാൾ മത്സരങ്ങളിൽ ഗ്ലോറി ഹണ്ടേർസും കമ്പവലിയിൽ പേൾ എക്സും ഒന്നാംസ്ഥാനം നേടി.രാത്രി നടന്ന സമാപന സമ്മേളനത്തിൽ എം.എം. സമീർ അധ്യക്ഷത വഹിച്ചു. പി.എം. ജസീർ, ടി. അഷ്റഫ്, പി.എം. ജുബൈർ എന്നിവർ സംസാരിച്ചു.

റഹീസ് മൂഴിക്കര, പറമ്പത്ത് ഇബ്രാഹിം ഹാജി, സുലൈമാൻ അൽമാസ്, കണ്ട്ൻ സമീർ, എ.കെ. നസ്റു എന്നിവർ സമ്മാനങ്ങൾ നൽകി. പി.എം. ഗഫൂർ, സി.എച്ച്. നാസർ, ടി. സുബൈർ, സി.എം. ഷബീർ, കെ.പി. സിറാജ്, എൻ.കെ. നിയാസ്, പി.എം. ഫൈസൽ, എൻ.കെ. മുജീബ്, പി.എം. റിഫാദ്, സി.എച്ച്. അറഫാത്ത്, യൂസഫ് മറിയാസ്, ഖാദർ നെല്ലരി, ഫിനാഷ്, ഷനുബ് മറിയാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:gcc news UAE sports meet Koorara Champions 
News Summary - Koorara Sports Meet: Glory Hunters Wins Overall Championship
Next Story