Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightProduct & Serviceschevron_rightഈ വർഷത്തെ ഏറ്റവും...

ഈ വർഷത്തെ ഏറ്റവും മികച്ച ലാപ്ടോപ്പുകൾ !

text_fields
bookmark_border
ഈ വർഷത്തെ ഏറ്റവും മികച്ച ലാപ്ടോപ്പുകൾ !
cancel

2025ലെ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച ലാപ്ടോപ്പുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ? മാക്ബുക്ക് എയർ എം4, ഡെൽ എക്സ് പി എസ് 13, ലെനോവ യോഗ സ്ലിം 7x എന്നിവ ഈ വർഷത്തെ മികച്ച ലാപ്ടോപ്പുകളായി കണക്കാക്കുന്നതാണ്.

1) Macbook Air M4-Click Here To Buy

മാക്ബുക്ക് എയർ M4 മികച്ച ഓൾറൗണ്ടറാണ്. തീർച്ചയായും ഏറ്റവും മികച്ച മാക്ബുക്കകളിൽ ഒന്നായി ഇതിനെ കണക്കാക്കാം.

പുറമേ നിന്ന് നോക്കുമ്പോൾ എം3 പോലെ തോന്നിയേക്കാം മാക്ക്ബുക്ക്. എന്നാൽ മികച്ച പ്രകടന ശേഷി നൽകുന്ന വേഗതയേറിയ പുതിയ M4 ചിപ്പ്, ദീർഘമായ ബാറ്ററി ലൈഫ്, ശ്രദ്ധേയമായ പുതിയ 12MP ക്യാമറ എന്നിവ ഇന്‍റൽ എഎംഡി, ക്വാൽകോം പ്രകടനങ്ങളെ മറികടക്കുന്നുണ്ട്. അധികം വലുപ്പമില്ലാത്ത, വേഗതയുള്ള മാക്ബുക്കാണ് നോക്കുന്നതെങ്കിൽ ഇത് സ്വന്തമാക്കാവുന്നതാണ്.

മികച്ച പ്രകടനം, ലോങ് ബാറ്ററി ലൈഫ്, ഷാർപ്പർ 12 എംപി വെബ്കാം, ബ്രൈറ്റ് ആൻഡ് കളർഫുൾ ഡിസ്പ്ലെ, മെലിഞ്ഞ ഭാരം കുറഞ്ഞ ഡിസൈൻ എന്നിവ ഇതിന്‍റെ മികച്ച ഫീച്ചറുകളാണ്.

2) Dell XPS 13-Click Here To buy

വിൻഡോസ് ലാപ്‌ടോപ്പിൽ പോർട്ടബിലിറ്റി, വില, പ്രകടനം എന്നിവയ്‌ക്കിടയിൽ ഡെൽ XPS 13 ഒരു പ്രത്യേക സ്ഥാനം നേടുന്നു.

പോർട്ടബിലിറ്റിയും സ്‌ക്രീൻ വലുപ്പവും ഒരുപോലെ മികച്ചുനിൽക്കുന്ന XPS 13 വളരെക്കാലമായി ആളുകളുടെ ഇഷ്ടപ്പെട്ട ലാപ്ടോപ്പാണ്. 2024 മോഡൽ ആ കിടിലൻ ലുക്ക് നിലനിർത്തുകയും മികച്ച ബാറ്ററി ലൈഫ് നൽകുന്ന ഒരു കിടിലൻ സ്‌നാപ്ഡ്രാഗൺ X സിപിയുവിലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയും ചെയ്യുന്നു.

കപ്പാസിറ്റീവ് ടച്ച് ഫംഗ്ഷൻ കീകളുടെ നിരയും അദൃശ്യമായ ടച്ച്പാഡും വിവാദപരമായ ഡിസൈൻ തിരഞ്ഞെടുപ്പുകളാണെങ്കിലും പരിചയപ്പെടാൻ കുറച്ച് സമയം ആവശ്യമാണ്. ആ സമയം നൽകുന്നവർക്ക് മികച്ച ലാപ്ടോപ് അനുഭവം പിന്നീട് സ്വന്തമാക്കാൻ സാധിക്കും.

മികച്ച ഒരു വിൻഡോസ് ലാപ്ടോപ്പാണ് നോക്കുന്നതെങ്കിൽ ഇത് മികച്ച ഒരു ഓപ്ഷനാണ്. അതോടൊപ്പം മികച്ച ബാറ്ററി ലൈഫ്, പെർഫോർമൻസ്, ഒലെഡ് ഡിസ്പ്ലെ ഡിസൈൻ എന്നിവയെല്ലാം ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.

3) Lenovo Yoga Slim 7x-Click Here To buy

പോർട്ടബിലിറ്റിക്കും കാര്യക്ഷമതയ്ക്കും വേണ്ടി നിർമ്മിച്ച ഒരു വിൻഡോസ് 11 ലാപ്‌ടോപ്പാണ് ലെനോവോ യോഗ സ്ലിം 7x .

ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫും നിങ്ങളുടെ പതിവ് ജോലിഭാരം മറികടക്കാൻ ആവശ്യമായ പ്രകടനവും ലഭിക്കും.സ്നാപ്ഡ്രാഗൺ എക്സ് എലൈറ്റ് ചിപ്പാണ് ലാപ്ടോപ്പിന് കരുത്ത് പകരുന്നത്. ഇതിന്‍റെ ഒലെഡ് പാനൽ കാണുമ്പോൾ തന്നെ ഒരു അത്ഭുതമാണ്, കൂടാതെ അതിന്റെ അൾട്രാപോർട്ടബിൾ ഡിസൈൻ യാത്രം ചെയ്യുന്നത് എളുപ്പമാക്കുന്നു.

നിങ്ങൾക്ക് ഒരു മികച്ച കോപൈലറ്റ്+ ലാപ്‌ടോപ്പ് വേണം എന്നുണ്ടെങ്കിൽ സ്വന്തമാക്കാവുന്നതാണ്. ശക്തമായ ഒലെഡ് ഡിസ്പ്ലെ വിശ്വസിക്കാവുന്ന ബാറ്ററി എന്നിവയെല്ലാം ആവശ്യമെങ്കിൽ ഇത് സ്വന്തമാക്കാവുന്നതാണ്. ഫാസ്റ്റ് സ്നാപ്ഡ്രാഗണ് പെർഫോമൻസ്, അൾട്രാപോർട്ടബിൾ ഡിസ്പ്ലേയും ഇതിനെ മികച്ചതാക്കുന്നു.

Show Full Article
TAGS:Amazon Offers laptops 
News Summary - Best laptops 2025
Next Story