40,000 രൂപയിൽ താഴെയുള്ള മികച്ച സ്മാർട്ട്ഫോണുകൾ
text_fieldsനിങ്ങൾ 40,000 രൂപയിൽ ഒരു സ്‍മാർട്ട്ഫോൺ വാങ്ങാൻ പ്ലാനിടുകയാണോ? എന്നാൽ നിരവധി ഓപ്ഷനുകൾ ഉണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ വ്യക്തിഗത ഉപയോഗ സാഹചര്യത്തെ ആശ്രയിച്ച് ശരിയായ സ്‍മാർട്ട്‌ഫോൺ തിരഞ്ഞെടുക്കുക എന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമായി മാറിയേക്കാം. ഈ ബുദ്ധിമുട്ട് കുറക്കുന്നതിന്, ഈ വിഭാഗത്തിലെ പരിഗണിക്കാവുന്ന മികച്ച സ്‍മാർട്ട്ഫോണുകൾ ഏതെക്കെ എന്ന് നേക്കാം.
1. ഓപ്പോ എഫ്31 പ്രോ+ (Oppo F31 Pro+)
6.8 ഇഞ്ച് എഫ്.എച്ച്.ഡി പ്ലസ് ഒഎൽഇഡി (FHD + OLED) ഡിസ്പ്ലേ. കൂടാതെ, 120Hz റിഫ്രഷ് റേറ്റും 1600 nits പീക്ക് ബ്രൈറ്റ്നസും നൽകുന്ന ഡിസ്‌പ്ലേയാണിത്. 100% DCI-P3 കളർ ഗാമട്ട്, AGC DT-Star D + ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയുൾപ്പെടെ നിരവധി പ്രത്യേക സവിശേഷതകൾ ഈ ഫോണിന്‍റെ സ്‌ക്രീനിൽ നൽകിയിട്ടുണ്ട്.
ഒക്‌ട-കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 എനർജി 4എൻഎം എനർജി പ്രോസസറാണ് ഈ ഫോണിന് കരുത്തേകുന്നത്. 12ജിബി വരെ എൽപിഡിഡിആർ 4 എക്സ് (LPDDR4X) റാമും 256 ജിബി വരെ യുഎഫ്എസ് 3.1 (UFS 3.1) സ്റ്റോറേജും ഈ ഫോണിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ColorOS 15.0 ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഡ്യുവൽ നാനോ സിം പിന്തുണയോടെ വരുന്ന ഫോണിന് 50എംപി പ്രൈമറി ക്യാമറ സെൻസർ ഉണ്ട്.
80ഡബ്ല്യൂ ഫാസ്റ്റ് ചാർജിങ്, 7000 എംഎഎച്ച് ബാറ്ററി. വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും സംരക്ഷിക്കുന്നതിന് ഈ ഫോണിന് IP66 + IP68 + IP69 റേറ്റിങ് ലഭിച്ചിട്ടുണ്ട്. ഇതിനുപുറമെ, ഇതിന് മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H) സർട്ടിഫിക്കറ്റും ഉണ്ട്.
2. വൺപ്ലസ് നോർഡ് 5 (OnePlus Nord 5)
വൺപ്ലസ് നോർഡ് 5ന് 6.83 ഇഞ്ച് സ്വിഫ്റ്റ് അമോലെഡ് ഡിസ്‌പ്ലേ. അതിൽ അക്വാ ടച്ച് പിന്തുണ ലഭ്യമാകും. അക്വാ ടച്ചിന്‍റെ സഹായത്തോടെ, വിരലുകൾ നനഞ്ഞാലും ടച്ച് പാനൽ ഉപയോഗിക്കാൻ കഴിയും. ഇതിന് 144 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, 1800 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്. സ്‌ക്രീൻ സംരക്ഷണത്തിനായി കോർണിങ് ഗൊറില്ല ഗ്ലാസ് 7ഐ ഉപയോഗിച്ചിരിക്കുന്നു.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8എസ് ജെൻ 3 ചിപ്‌സെറ്റ് ഉപയോഗിച്ചിരിക്കുന്നു. ഇതിൽ 12 ജിബി വരെ LPDDR5X റാമും പരമാവധി 512 ജിബി യുഎഫ്‌എസ് 3.1 സ്റ്റോറേജും ലഭ്യമാണ്. 6800 എംഎഎച്ച് ബാറ്ററി. ഇത് 80 വാട്സ് അൾട്രാ ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണക്കുന്നു. ഈ ഫാസ്റ്റ് ചാർജർ കുറഞ്ഞ സമയത്തിനുള്ളിൽ മൊബൈൽ ചാർജ് ചെയ്യാനുള്ള കഴിവ് നൽകുന്നു. 50 എംപി റിയര്‍ ക്യാമറ. സെക്കൻഡറി ക്യാമറ 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസാണ്. മുൻവശത്ത് 50 എംപി സെൽഫി ക്യാമറയുമുണ്ട്.
4. റിയൽമി ജിടി 7 (Realme GT 7)
ഗ്രാഫീൻ കവർ ഐസെൻസ് ഡിസൈനുമായി വരുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് ജിടി 7. മികച്ച കരുത്തും പ്രകടനവും നൽകുന്നതിനും ഭാരം കുറഞ്ഞതാക്കുന്നതിനുമായി പുതിയ ബാക്ക് പാനലിൽ ഫൈബർഗ്ലാസ് ചേർത്തിട്ടുണ്ടെന്നും കമ്പനി പറയുന്നു. 6.78 ഇഞ്ച് 1.5കെ എല്‍റ്റിപിഎസ് അമോലെഡ് ഡിസ്‌പ്ലേ. 120 ഹര്‍ട്‌സ് സ്‌ക്രീൻ റിഫ്രഷ് റേറ്റും കോർണിങ് ഗൊറില്ല ഗ്ലാസ് 7ഐ.
ഏറ്റവും പുതിയ ചിപ്‌സെറ്റ് 4എന്‍എം പ്രോസസ്സ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ 3.4 ജിഗാഹെര്‍ട്സ് പീക്ക് ക്ലോക്ക് സ്പീഡുള്ള നാല് ആം കോർടെക്സ്-എക്സ്4 കോറുകൾ വാഗ്ദാനം ചെയ്യുന്നു. മീഡിയടെക് എപിയു 790 സഹിതം 12-കോർ ഇമ്മോർട്ടാലിസ്-ജി720 ജിപിയുവും ചിപ്‌സെറ്റിൽ ഉണ്ട്. ഒഐഎസ് പിന്തുണയുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 2എക്സ് ഒപ്റ്റിക്കൽ സൂമുള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ സാംസങ് ജെഎൻ5 സെൻസർ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ലെൻസ് എന്നിവയാണ് ഹാൻഡ്‌സെറ്റിന്‍റെ സവിശേഷതകൾ. കൂടാതെ, 7,000 എംഎഎച്ച് ബാറ്ററി.
5. റിയൽമി ജിടി 7ടി (Realme GT 7T)
7,000 എംഎഎച്ച് ബാറ്ററി. 50 മെഗാപിക്സൽ പ്രൈമറി ലെൻസും 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസും, കൂടാതെ, 32 മെഗാപിക്സലായിരിക്കും ഫ്രണ്ട് കാമറ.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 ഫോണിൽ ഉണ്ട്.
1.5കെ റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, 1,300 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്. സ്റ്റീരിയോ സ്പീക്കറുകൾ, ഹാൻഡ്‌സെറ്റ് അൺലോക്ക് ചെയ്യുന്നതിനുള്ള ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് റീഡർ, ഐപി68, ഐപി69 വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിങ്ങുകൾ.
50 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, 8 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ്, 50 മെഗാപിക്സൽ 3എക്സ് പെരിസ്കോപ്പ് ടെലിഫോട്ടോ സെൻസർ. സെൽഫികൾക്കായി മുൻവശത്ത് 50 മെഗാപിക്സൽ ക്യാമറ. 6,500 എംഎഎച്ച് ബാറ്ററി. ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 7 ജെന്‍ 4 സോക് വിവോ വി60ക്ക് കരുത്ത് പകരുന്നു.
7. പോക്കോ എഫ്7 (Poco F7)
90 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 7,550 എംഎഎച്ചിന്‍റെ വമ്പൻ ബാറ്ററിയാണ് ഫോണിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഇത് വരെ അവതരിപ്പിക്കപ്പെട്ടതിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററിയാണ് എഫ് 7ൽ. സ്നാപ് ഡ്രാഗൺ 8എസ് Gen 4 ചിപ്സെറ്റാണ് ഫോണിന് കരുത്ത് പകരുക.
പിന്നിൽ 50 മെഗാപിക്സൽ സോണി ഐഎംഎക്സ് 882 പ്രൈമറി സെൻസറും 8 മെഗാപിക്സൽ അൾട്രാവൈഡ് ഷൂട്ടറും അടങ്ങുന്ന ഡ്യുവൽ കാമറ. മുൻവശത്ത് 20 മെഗാപിക്സൽ സെൽഫി ക്യാമറയും ഉണ്ട്. 6.83 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, ഐപി68 റേറ്റഡ് ബിൽഡ്, അലുമിനിയം മിഡിൽ ഫ്രെയിം എന്നിവയാണ് മറ്റു പ്രത്യേകതകൾ.


