ഈ മാസം പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട്ഫോണുകള്‍
text_fields2025ൽ നിരവധി സ്മാർട്ട്ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. 2025 അവസാനിക്കാൻ വെറും മൂന്ന് മാസം ബാക്കിനിൽക്കെ ഇനിയും ഒട്ടനവധി ഫോണുകൾ വിപണിയിൽ ഇറങ്ങാൻ കാത്തിരിക്കുന്നു. ഒക്ടോബറിലും നിരവധി സ്മാര്‍ട്ട്ഫോണുകളാണ് വിപണിയില്‍ എത്താന്‍ പോകുന്നത്.
വണ്‍പ്ലസ്, ഐക്യൂഒഒ, ഓപ്പോ തുടങ്ങി നിരവധി കമ്പനികളാണ് ഇന്ത്യയില്‍ വില്‍പ്പന രംഗത്ത് മത്സരം കടുപ്പിച്ച് ഈ മാസം സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കുന്നത്.
ഈ മാസം ഇറങ്ങാനിരിക്കുന്ന പ്രധാനപ്പെട്ട അഞ്ച് ഫോണുകള്‍:
വണ്‍ പ്ലസ് 15
പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വണ്‍ പ്ലസിന്‍റെ പുതിയ ഫോണ്‍ വണ്‍ പ്ലസ് 15 അടുത്ത് തന്നെ ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്. വണ്‍ പ്ലസ് 15 എന്ന പേരില്‍ പുറത്തിറക്കുന്ന പുതിയ ഫോണ്‍ സ്‌നാപ് ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസറുമായി വിപണിയില്‍ എത്തുമെന്നാണ് സൂചന.ട്രിപ്പിള്‍ ക്യാമറയും വണ്‍ പ്ലസ് 13 ന് സമാനമായ രൂപകല്‍പ്പനയുമായിരിക്കും വണ്‍ പ്ലസ് 15നും ഉണ്ടാകുയെന്നുമാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ അവസാനത്തോടെ ചൈനയിലായിരിക്കും ഈ ഫോണ്‍ ആദ്യം അവതരിപ്പിക്കുക എന്നാണ് കരുതുന്നത്.
ഓപ്പോ ഫൈന്‍ഡ് എക്‌സ്9
ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഓപ്പോ അടുത്ത മാസം ഓപ്പോ ഫൈന്‍ഡ് എക്‌സ്9 സീരീസ് പുറത്തിറക്കും. ഇത് ഓപ്പോ ഫൈൻഡ് എക്‌സ്8 സീരീസിന് പകരമായിരിക്കും. വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ സീരിസായ ഓപ്പോ ഫൈൻഡ് എക്‌സ്9 ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഓപ്പോ ഫൈൻഡ് എക്‌സ്9 രാജ്യത്ത് ഉടൻ ലോഞ്ച് ചെയ്യുമെന്ന് ഈ ലിസ്റ്റിങ് സ്ഥിരീകരിക്കുന്നു.വിവോ എക്‌സ്300 സീരീസ്
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സീരീസ് ഫോണായ വിവോ എക്സ്300 ഫൈവ്ജി ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 13ന് ഫോണ്‍ ചൈനയില്‍ അവതരിപ്പിക്കും. വിവോ എക്സ് 300 പ്രോയില്‍ സാംസങ് എച്ച്പിബി സെന്‍സറുള്ള 200 എം.പി ടെലിഫോട്ടോ ലെന്‍സ് ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫോണിലെ 200എംപി ടെലിഫോട്ടോ ലെന്‍സില്‍ 1/1.4ഇഞ്ച് സെന്‍സര്‍ ഉണ്ടാകും.മികച്ച ചിത്രങ്ങള്‍ക്ക് 85എംഎം ഫോക്കല്‍ ലെങ്തോടു കൂടിയാണ് ഫോണ്‍ വരുന്നത്. കൂടാതെ, മെച്ചപ്പെട്ട കാമറ പ്രകടനത്തിന് സീസ് ടി കോട്ടിങ്, ഫ്ലൂറൈറ്റ് ഗ്ലാസ് ഘടകങ്ങള്‍, എപിഒ സര്‍ട്ടിഫിക്കേഷന്‍ എന്നിവയും ഫീച്ചറുകളായി വരും.
ഐക്യൂഒഒ 15 ഫൈവ് ജി
ഐക്യൂഒയുടെ പുതിയ ഫോണായ ഐക്യൂഒ 15ഫൈവ് ജി ഈ മാസം അവസാനം പുറത്തിറങ്ങിയേക്കും. ഐക്യൂഒഒ 13ല്‍ ഇല്ലാത്ത ഫീച്ചറായ വയര്‍ലെസ് ചാര്‍ജിങ് പിന്തുണയോടെയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക. ഗ്ലോബല്‍ ഡയറക്ട് ഡ്രൈവ് പവര്‍ സപ്ലൈ 2.0 സാങ്കേതികവിദ്യയുമായാണ് ഫോണ്‍ വിപണിയില്‍ എത്തുക. ദൈര്‍ഘ്യമേറിയ ഗെയിമിങ്, വീഡിയോ പ്ലേബാക്ക്, നാവിഗേഷന്‍ സെഷനുകള്‍ എന്നിവ പ്രാപ്തമാക്കുക എന്നതാണ് ഈ സാങ്കേതികവിദ്യ ലക്ഷ്യമിടുന്നത്. ഐക്യൂഒഒ 13ല്‍ 120ഡബ്ല്യൂ വയര്‍ഡ് ഫ്‌ലാഷ്ചാര്‍ജ് പിന്തുണയുള്ള 6,000എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. പക്ഷേ വയര്‍ലെസ് ചാര്‍ജിങ് ഇല്ല.വരാനിരിക്കുന്ന ഐക്യൂഒഒ 15ല്‍ 7,000എംഎഎച്ച് ബാറ്ററിയും 100ഡബ്ല്യൂ വയര്‍ഡ് ചാര്‍ജിങ് പിന്തുണയും ഉണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2കെ റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റും ഉള്ള 6.85 ഇഞ്ച് സാംസങ് ഡിസ്പ്ലേയും ഫോണില്‍ പ്രതീക്ഷിക്കാം. ക്വാല്‍കോമിന്‍റെ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസറിനൊപ്പം പ്രൊപ്രൈറ്ററി Q3 ചിപ്പും സ്മാര്‍ട്ട്ഫോണില്‍ ഉണ്ടായേക്കും.
റിയല്‍മി ജിടി 8 പ്രോ
റിയല്‍മി ജിടി 8 പ്രോ ഒക്ടോബറില്‍ ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ട്. 200 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സും മറ്റ് നൂതന സവിശേഷതകളും ഉള്‍ക്കൊള്ളുന്ന മുന്‍നിര ഫോണാണിത്.സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്സെറ്റാണ് ഇതിന് കരുത്ത് പകരുന്നത്. കൂടാതെ പ്രോ പതിപ്പിനൊപ്പം റിയല്‍മിക്ക് 8,000 എം.എ.എച്ച് ബാറ്ററിയും ഉണ്ടാകുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്വാൽകോമിന്‍റെ അടുത്ത തലമുറ ചിപ്പായ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 2 അല്ലെങ്കിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 (SM8850) എന്നിവയാകാം ഇതിൽ കൊടുക്കുക.


