Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightProduct & Serviceschevron_rightകുറഞ്ഞ വിലയിൽ മികച്ച...

കുറഞ്ഞ വിലയിൽ മികച്ച ഫീച്ചർ; ഗാലക്‌സി എം17 5ജി

text_fields
bookmark_border
കുറഞ്ഞ വിലയിൽ മികച്ച ഫീച്ചർ; ഗാലക്‌സി എം17 5ജി
cancel
Listen to this Article

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്‍റെ പുതിയ ഫൈവ് ജി സ്മാര്‍ട്ട്ഫോണ്‍ ഗാലക്‌സി എം17 5ജി (Galaxy M17 5G) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സര്‍ക്കിള്‍ ടു സെര്‍ച്ച്, ജെമിനി ലൈവ് തുടങ്ങിയ ഫീച്ചറുകളുള്ള ഈ സ്‌മാര്‍ട്ട്‌ഫോണ്‍ ഗാലക്‌സി എം16 5ജിയുടെ പിന്‍ഗാമിയാണ്. എക്സിനോസ് 1330 പ്രോസസറാണ് ഈ സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്, കൂടാതെ, 50എം.പി പ്രൈമറി സെന്‍സറുള്ള ഒ.ഐ.എസ് (OIS) ഉള്ള ട്രിപ്പിള്‍ കാമറ സജ്ജീകരണവുമുണ്ട്. 6.7 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയുള്ള ഈ ഉപകരണത്തില്‍ 5,000 എം.എ.എച്ച് ബാറ്ററിയും ഉണ്ട്. ആറ് വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റും സുരക്ഷ അപ്‌ഡേറ്റും ഗാലക്‌സി എം17 5ജിക്ക് സാംസങ് നല്‍കുന്നു. സുരക്ഷക്ക് ഐപി54 റേറ്റിങ്ങാണ് ഗാലക്‌സി എം17 5ജി ഫോണിന് ലഭിച്ചിരിക്കുന്നത്. മൂണ്‍ലൈറ്റ് സില്‍വര്‍, സഫയര്‍ ബ്ലാക്ക് എന്നി രണ്ട് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

സവിശേഷതകള്‍

6.7 ഇഞ്ച് എഫ്‌എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 1,100 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്, സംരക്ഷണത്തിനായി കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് എന്നിവയുണ്ട്. 20 വാട്‌സ് ഫാസ്റ്റ് ചാര്‍ജിങ് ശേഷിയില്‍ 5,000 എം.എ.എച്ച് ബാറ്ററിയാണ് ഗാലക്‌സി എം17 5ജി സ്‌മാര്‍ട്ട്‌ഫോണില്‍ സാംസങ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബ്ലര്‍-ഫ്രീ ഫോട്ടോകളും ഷേക്ക്-ഫ്രീ വീഡിയോകളും പകര്‍ത്താന്‍ സഹായിക്കുന്ന ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (OIS) ഉള്ള 50 എംപി ട്രിപ്പിള്‍ കാമറ സിസ്റ്റം സ്മാര്‍ട്ട്ഫോണില്‍ ഉണ്ട്. ട്രിപ്പിള്‍ ലെന്‍സ് സജ്ജീകരണത്തില്‍ 5 എംപി അള്‍ട്രാ-വൈഡ് കാമറയും 2 എംപി മാക്രോ കാമറയും ഉള്‍പ്പെടുന്നു. സെല്‍ഫികള്‍, വീഡിയോ കോളുകള്‍ എന്നിവക്കും മറ്റും 13 എംപി ഫ്രണ്ട് കാമറയും ഉണ്ട്. 6nm അടിസ്ഥാനത്തിലുള്ള എക്‌സിനോസ് 1330 പ്രൊസസറിലാണ് ഗാലക്‌സി എം17 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്.

  • 4 ജിബി റാം + 128 ജിബി സ്റ്റോറേജ്: 12499 രൂപ
  • 6 ജിബി റാം + 128 ജിബി സ്റ്റോറേജ്: 13999 രൂപ
  • 8 ജിബി റാം + 128 ജിബി സ്റ്റോറേജ്: 15499 രൂപ
Show Full Article
TAGS:Amazon Offers galaxy 
News Summary - Galaxy M17 5G
Next Story