എത്തി മക്കളെ, ഹോണർ X7c 5G
text_fieldsഫോറസ്റ്റ് ഗ്രീൻ, മൂൺലൈറ്റ് വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളോടെ ഓണർ X7c 5G ഓഗസ്റ്റ് 18 തിങ്കളാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു. 5,200mAh ബാറ്ററിയും 35W സൂപ്പർചാർജ് വയർഡ് ഫാസ്റ്റ് ചാർജിങ് കൂടാതെ, അഡ്രിനോ 613 GPUനൊപ്പം സ്നാപ്ഡ്രാഗൺ 4 ജെൻ ചിപ്‌സെറ്റ് എന്നിവ ഈ ഫോണിന്‍റെ സവിശേഷതകളാണ്. രാജ്യത്ത് ആമസോൺ വഴി മാത്രമായിരിക്കും ഇത് ലഭ്യമാകുക. പ്രത്യേക ലോഞ്ച് വിലയായി ഓഗസ്റ്റ് 20ന് വിൽപ്പന ആരംഭിക്കും. ഇത് രണ്ട് ദിവസത്തെ ഓഫർ മാത്രമായിരിക്കും. Honor X7c 5G വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി ആറ് മാസം വരെയുള്ള നോ-കോസ്റ്റ് EMI ഓപ്ഷനും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് നൽകുന്നുണ്ട്.
Honor X7c 5Gയുടെ സവിശേഷതകളും ഫീച്ചറുകളും
- ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള മാജിക്ഒഎസ് 8.0ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം സ്മാർട്ട്ഫോൺ.
- 120Hz റിഫ്രഷ് റേറ്റും 850 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സുമുള്ള 6.8 ഇഞ്ച് (2,412×1,080 പിക്സൽസ്) TFT LCD സ്ക്രീൻ.
- 4nm ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്‌സെറ്റ്
- 8GB റാമ് 256GB ഇന്‍റേണൽ സ്റ്റോറേജ്. കൂടാതെ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ സെറ്റപ്പും 300 ശതമാനം ഹൈ-വോളിയം മോഡും.
- ഇത് പുറത്തുള്ള കേൾവിക്ക് കൂടുതൽ വ്യക്തത നൽകുന്നു.
- ക്യാമറയുടെ കാര്യത്തിൽ, Honor X7c 5Gക്ക് ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്.
50 മെഗാപിക്സൽ f/1.8 പ്രൈമറി ഷൂട്ടറും 2 മെഗാപിക്സൽ f/2.4 ഡെപ്ത് സെൻസറും. സിംഗിൾ എൽ.ഇ.ഡി ഫ്ലാഷ്, പോർട്രെയ്‌റ്റ്, നൈറ്റ്, അപ്പേർച്ചർ, PRO, വാട്ടർമാർക്ക്, HDR മോഡുകൾ ക്യാമറ സെറ്റപ്പ്, മുൻവശത്ത്, ഹോൾ-പഞ്ച് കട്ടൗട്ടിൽ 5 മെഗാപിക്സൽ f/2.2 സെൽഫി ക്യാമറ.
- IP64 റേറ്റിങ്.
- 35W വയർഡ് ഫാസ്റ്റ് ചാർജിങ് 5,200mAh ബാറ്ററി.
- 24 മണിക്കൂർ ഓൺലൈൻ സ്ട്രീമിങ്, 18 മണിക്കൂർ ഓൺലൈൻ ഷോർട്ട് വീഡിയോ, 59 മണിക്കൂർ മ്യൂസിക് പ്ലേബാക്ക്, 46 മണിക്കൂർ കോളിങ്.
- അൾട്രാ പവർ-സേവിങ് മോഡ്.
- കണക്റ്റിവിറ്റിക്കായി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, GPS, AGPS, GLONASS, BeiDou,ഗലീലിയോ എന്നിവയുടെ പിന്തുണയും ഈ ഹാൻഡ്‌സെറ്റിനുണ്ട്.