ഐഫോൺ 16 വേണോ? എന്ന ഇപ്പം വിട്ടോ
text_fieldsഐഫോൺ 17ന്‍റെ ലോഞ്ചിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പഴയ ഐഫോൺ മോഡലുകൾക്ക് വിലക്കുറവും ഓഫറുകളും തുടങ്ങി.
2024 സെപ്റ്റംബർ 9ന് പുറത്തിറങ്ങിയ ഐഫോൺ 16 സീരീസിൽ, ഐഫോൺ 16, 16 പ്ലസ്, 16 പ്രോ, 16 പ്രോ മാക്സ്, കൂടാതെ അടുത്തിടെ പുറത്തിറങ്ങിയ ഐഫോൺ 16e തുടങ്ങിയവക്കാണ് ഈ ഓഫറുകൾ. ഈ മോഡലുകളെല്ലാം Appleന്‍റെ A18 ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുന്നത് കൂടാതെ, 8 GB റാമും ഇതിനുണ്ട്.
128 GB സ്റ്റോറേജുള്ള ഐഫോൺ 16ന്‍റെ ബേസ് മോഡൽ 79,900 രൂപയ്ക്കാണ് പുറത്തിറക്കിയിരുന്നത്. എന്നാൽ, നിലവിൽ ആമസോണിൽ ഇത് 69,999 രൂപയ്ക്ക് അതായത് 12 ശതമാനം കിഴിവിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് നോ കോസ്റ്റ് ഇ.എം.ഐ. ഓപ്ഷനും തിരഞ്ഞെടുക്കാവുന്നതാണ്. ആമസോൺ പേ ഐ.സി.ഐ.സി.ഐ. ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇ.എം.ഐ. ചെയ്യുമ്പോൾ 3,000 രൂപ വരെ പലിശയിളവ് ലഭിക്കാനും സാധ്യതയുണ്ട്. ഇതിനുപുറമെ, 36,050 രൂപ വരെ എക്സ്ചേഞ്ച് കിഴിവും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
അതിനാൽ, ക്യാഷ്ബാക്കും മറ്റ് ഓഫറുകളും ഉൾപ്പെടെ ഈ ഫോൺ 40,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാൻ സാധിക്കും.