ഐക്യൂഒഒ 15 ഈ മാസം അവസാനം വിപണിയിൽ
text_fieldsഐക്യൂഒഒയുടെ പുതിയ ഫോണായ ഐക്യൂഒഒ 15 ഈ മാസം അവസാനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. മുന്‍ഗാമിയായ ഐക്യൂഒഒ 13ല്‍ ഇല്ലാത്ത ഒരു ഫീച്ചറായ വയര്‍ലെസ് ചാര്‍ജിങ് പിന്തുണയോടെയായിരിക്കും ഈ ഫോണ്‍ വിപണിയില്‍ എത്തുക എന്ന് കമ്പനി സ്ഥിരീകരിച്ചു.
ഈ ഫോണിന് ഇന്ത്യയില്‍ ഏകദേശം 60,000 രൂപയാണ് പ്രതീക്ഷിക്കുന്നത്. മറ്റ് രണ്ട് ഫോണുകളായ ഐക്യുഒഒ 15 മിനി, ഐക്യുഒഒ 15 അള്‍ട്രാ എന്നിവയും അടുത്ത വര്‍ഷം അവസാനം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദൈര്‍ഘ്യമേറിയ ഗെയിമിങ്, വീഡിയോ പ്ലേബാക്ക്, നാവിഗേഷന്‍ സെഷനുകള്‍ എന്നി സവിശേഷതകളാണ് ലക്ഷ്യമിടുന്നത്.
2കെ റെസല്യൂഷന്‍ വാഗ്ദാനം ചെയ്യുന്ന 6.8 ഇഞ്ച് സാംസങ് അമോലെഡ് ഡിസ്‌പ്ലേ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഈ സ്മാര്‍ട്ട് ഫോണിന് കരുത്തു പകരുന്നത് സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് 2 പ്രോസസറാണ്. 16 ജിബി വരെ റാമും 1 ടിബി വരെ ഇന്‍റേണല്‍ സ്റ്റോറേജും ഫോണില്‍ ഉണ്ടായിരിക്കും. ബാറ്ററി 7,000 എംഎഎച്ച്. കാമറയെ സംബന്ധിച്ച് 1/1.5 ഇഞ്ച് സെന്‍സറും 50എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സും ഉള്ള 50എംപി പ്രൈമറി കാമറ ഈ ഹാന്‍ഡ്സെറ്റില്‍ ഉണ്ടായിരിക്കാം.


