വണ്‍പ്ലസ് 15; സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5ലുള്ള ആദ്യ സ്‌മാര്‍ട്ട്‌ഫോണ്‍
text_fieldsസ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്‍റെ പുതിയ ഫോണ്‍ വിപണിയിലെത്തും. ക്വാല്‍കോമിന്‍റെ ഏറ്റവും പുതിയതും ശക്തവുമായ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 (Snapdragon 8 Elite Gen 5) ചിപ്സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ഫോണാണ് വണ്‍പ്ലസ് 15 കമ്പനി സ്ഥിരീകരിച്ചു. കൂടാതെ, ട്രിപ്പിള്‍ കാമറ സജ്ജീകരണവും വണ്‍പ്ലസ് 13 സീരീസിനെ അനുസ്മരിപ്പിക്കുന്ന രൂപകല്‍പ്പനയും ഇതില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കാമറയുടെ കാര്യത്തില്‍, വണ്‍പ്ലസ് 15ല്‍ 50എംപി മെയിന്‍ സെന്‍സര്‍, 50എംപി ടെലിഫോട്ടോ ലെന്‍സ്, 50എംപി അള്‍ട്രാ-വൈഡ് ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മുന്‍ മോഡലുകളിലെ വൃത്താകൃതിയിലുള്ള ക്യാമറ ഐലന്‍ഡിന് പകരം, പുതിയ ഫോണില്‍ കുത്തനെ ക്രമീകരിച്ചിരിക്കുന്ന മൂന്ന് ലെന്‍സുകളോടുകൂടിയ പുതിയ ഡിസൈനായിരിക്കും. കൂടാതെ, ഫോണില്‍ 6.82 ഇഞ്ച് LTPO അമോലെഡ് സ്‌ക്രീന്‍, വളഞ്ഞ അരികുകള്‍, അള്‍ട്രാ-സ്ലിം 1.15എംഎം ബെസലുകള്‍, 165Hz റിഫ്രഷ്റേറ്റ് പിന്തുണക്കുന്ന 1.5കെ റെസല്യൂഷന്‍ എന്നിവ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 7,300എംഎഎച്ച് ശേഷിയുള്ള വലിയ സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററിയാണ് . 100ഡബ്ല്യൂ വയര്‍ഡ് ചാര്‍ജിങ്ങും 50ഡബ്ല്യൂ വയര്‍ലെസ് ചാര്‍ജിങ്ങും. വണ്‍പ്ലസ് 15 ഫൈവ്ജിക്ക് ഇന്ത്യയില്‍ 70,000 രൂപക്ക് അടുത്ത് വില വരുമെന്ന് കരുതുന്നു.


