Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightശാസ്ത്രലോകത്തെ...

ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് ഒരു തിരോധാനം; 1000 പ്രകാശവർഷം അകലെയുള്ള ഭീമൻ ഗ്രഹം കൺമുന്നിൽ നിന്ന് മാഞ്ഞുപോയി

text_fields
bookmark_border
hot jupiter
cancel

ന്യൂഡൽഹി: വ്യാഴത്തിന്റെ വലിപ്പമുള്ളതും എന്നാൽ ഭൂമിയിൽ നിന്ന് ഏകദേശം 1,000 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നതുമായ ഒരു ചൂടുള്ള വാതക ഭീമൻ ഗ്രഹം ശാസ്ത്രജ്ഞരുടെ നിരീക്ഷണവലയത്തിൽ നിന്ന് അപ്രത്യക്ഷമായി. ഈ ഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ സംഭവിച്ച വ്യതിയാനമാണ് ഇതിന് കാരണമെന്നാണ് ഗവേഷകരുടെ നിഗമനം. ഈ ഗ്രഹത്തെ വീണ്ടും ടെലിസ്കോപ്പുകളിൽ കണ്ടെത്താൻ 30 മുതൽ 50 വർഷം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ.

അമേരിക്കൻ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ 'ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സിൽ' നവംബർ ഒമ്പതിന് പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ശാസ്ത്രലോകത്ത് ഇത്തരത്തിൽ ആദ്യമായിട്ടാണ് ഒരു ഗ്രഹം അപ്രത്യക്ഷമാകുന്ന പ്രതിഭാസം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

'ടി.ഒ.ഐ-2535' എന്ന് പേരിട്ടിരിക്കുന്ന ഈ 'ഹോട്ട് ജൂപ്പിറ്റർ' വെറും 8.25 ദിവസം കൊണ്ടാണ് തന്റെ മാതൃനക്ഷത്രത്തെ ഒരു തവണ വലംവെക്കുന്നത്. കഴിഞ്ഞ ഏഴ് വർഷമായി, ഈ ഗ്രഹം തന്റെ നക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുമ്പോൾ നക്ഷത്രപ്രകാശത്തിൽ ചെറിയ മങ്ങലുണ്ടാകാറുണ്ട്. ഈ സന്ദർഭങ്ങളിലാണ് ഗവേഷകർ ഇതിനെ പ്രധാനമായും നിരീക്ഷിച്ചിരുന്നത്. എന്നാൽ പെട്ടെന്നുള്ള ഈ തിരോധാനത്തിന് കാരണം മറ്റൊരു ഗ്രഹത്തിന്റെ സ്വാധീനത്താൽ ഇതിന്റെ ഭ്രമണപഥത്തിന് സംഭവിച്ച മാറ്റമാണെന്നാണ് സൂചന. രണ്ട് ഗ്രഹങ്ങളുടെയും ഭ്രമണപഥങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം ഭൂമിയിലെ ടെലിസ്കോപ്പുകളുടെ കാഴ്ചവട്ടത്തുനിന്നും ഇവ വഴിമാറിപ്പോവുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Astronomy Planet Scientists 
News Summary - Astronomers Mystified as Giant Exoplanet 1,000 Light-Years Away Disappears
Next Story