Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഒരു പ്രത്യേക...

ഒരു പ്രത്യേക താളത്തിലൂടെ തലച്ചോറിന്റെ ശേഷി വർധിപ്പിക്കാമെന്ന് കണ്ടെത്തി ശാസ്ത്രജ്ഞർ

text_fields
bookmark_border
ഒരു പ്രത്യേക താളത്തിലൂടെ തലച്ചോറിന്റെ ശേഷി വർധിപ്പിക്കാമെന്ന് കണ്ടെത്തി ശാസ്ത്രജ്ഞർ
cancel

ലണ്ടൻ: പ്രത്യേക താളത്തിൽ ഒരു പ്രതലത്തിൽ വിരൽ അമർത്തുന്നതിലൂടെ ഉത്തേജിപ്പിക്കപ്പെടുന്ന ഒരു വിചിത്രമായ ‘സൂപ്പർ പവർ’ ഫ്രഞ്ച് ശാസ്ത്രജ്ഞർ കണ്ടെത്തി. ഒരു പാർട്ടി അല്ലെങ്കിൽ തിരക്കേറിയ കഫേ പോലുള്ള ബഹളമയമായ അന്തരീക്ഷത്തിൽ നിങ്ങളോട് ഒരാൾ സംസാരിക്കുന്നത് കേൾക്കാനും മനസ്സിലാക്കാനും ഇത് നിങ്ങളെ സഹായിക്കും. ഇത് അൽപ്പം അതിശയോക്തി ആയി തോന്നാമെങ്കിലും. അതിനൊരു കാരണമുണ്ട്.

വിരൽ സ്പർശനത്തിലൂടെ തലച്ചോറിന്റെ സ്വാഭാവിക താളം തയ്യാറാക്കുന്നത് നിങ്ങളെ സംസാരത്തിലേക്ക് നന്നായി ‘ട്യൂൺ’ ചെയ്യാൻ സഹായിക്കുമെന്ന് ഐക്സ് മാർസെയിൽ സർവകലാശാലയിലെ ഗവേഷകർ അനുമാനിക്കുന്നു. ഈ ‘റിഥമിക് പ്രൈമിംഗ് ഇഫക്റ്റിനെ’ക്കുറിച്ചുള്ള വിവിധ രീതികളും അതിന്റെ സ്വാധീനവും മുൻ ഗവേഷണങ്ങൾ പരിശോധിച്ചിട്ടുണ്ട്. സംഗീതത്തിലൂടെ ഭാഷാ പഠനം, ഭാഷാ വൈകല്യമുള്ള കുട്ടികൾക്കുള്ള തെറാപ്പി എന്നിവ പോലുള്ളവ. എന്നാൽ, വിശാലമായ സന്ദർഭങ്ങളിൽ അതിന്റെ പ്രയോഗം അജ്ഞാതമാണ്.

തലയിലെ മോട്ടോർ സിസ്റ്റം താൽക്കാലിക വിവരങ്ങൾ രേഖപ്പെടുത്തുമെന്നും എന്നാൽ, ഒരു മെലഡി കേൾക്കുമ്പോൾ താളാത്മകമായി നീങ്ങുന്നത് ശ്രവണ ശേഷി മെച്ചപ്പെടുത്തുമെന്നും ശാസ്ത്രജ്ഞർ എഴുതി.

ആദ്യ പരീക്ഷണത്തിൽ, 35 പങ്കാളികൾ ഓരോരുത്തരും വ്യത്യസ്ത സ്പന്ദനങ്ങൾക്കായി ഒരു വിരൽ അമർത്തി. സാവധാനം, ഇടത്തരം, വേഗതയിൽ എന്നിങ്ങനെ. ഇടക്ക് കേറിവരുന്ന പശ്ചാത്തല ശബ്ദത്തിൽ അമർന്നു കിടന്ന ഒരു നീണ്ട സംഭാഷണ വാക്യം അവർ പിടിച്ചെടുത്തു. അവർ തിരിച്ചറിഞ്ഞ വാക്കുകൾ കുറിച്ചുവെച്ചു.

സംഭാഷണത്തിന് അതിന്റെ അക്ഷരങ്ങളിലും വാക്കുകളിലും വ്യത്യസ്ത സ്വാഭാവിക താളങ്ങൾ ഉള്ളതിനാൽ ഈ പാറ്റേണിലേക്ക് നിങ്ങളുടെ തലച്ചോറിനെ ട്യൂൺ ചെയ്യുക വഴി താളാത്മക ഭാഷയെ മികച്ച രീതിയിൽ പിടി​ച്ചെടുക്കാൻ സഹായിക്കുമെന്നതാണ് ആശയം.

28 പങ്കാളികളെ ഉൾപ്പെടുത്തി നടത്തിയ മൂന്നാമത്തെ പരീക്ഷണം, വാക്യത്തിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട വാക്ക് പരിഗണിക്കാതെ തന്നെ, അത് ഉച്ചത്തിൽ കേൾക്കുന്ന പ്രവൃത്തി തലച്ചോറിന്റെ ശ്രവണ കഴിവുകൾ മെച്ചപ്പെടുത്തുന്നതായി കാണപ്പെട്ടു. ഭൗതിക ചലനമാണ് റിഥമിക് പ്രൈമിംഗിന്റെ പ്രധാന വശം എന്ന് ഇതും സൂചന നൽകുന്നു.

‘സ്വാഭാവിക സംസാരത്തിന് താൽക്കാലിക ചലനാത്മകത നൽകുന്നതിലൂടെ തലച്ചോറിന്റെ മോട്ടോർ സിസ്റ്റത്തിന്റെ ഉത്തേജനം സംഭവിക്കുമെന്ന് ഈ കണ്ടെത്തലുകൾ തെളിവ് നൽകുന്നുവെന്ന് ഗവേഷകർ പ്രബന്ധത്തിൽ എഴുതി.

Show Full Article
TAGS:brainpower rhythm Music Mental Heath 
News Summary - Brainpower boosted by tapping out a specific rhythm, study finds
Next Story