ആ യാത്ര വീണ്ടും ഓർമപ്പെടുത്തി പെറ്റിറ്റ്
text_fieldsനാസയുടെ ബഹിരാകാശ യാത്രികനായ ഡോൺ പെറ്റിറ്റ് കഴിഞ്ഞദിവസം എക്സിൽ ഒരു ചിത്രം പങ്കുവെച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ‘മട്ടുപ്പാവി’ൽ പെറ്റിറ്റ് വിശ്രമിച്ചുകൊണ്ടിരിക്കെയാണ് തൊട്ടപ്പുറത്ത് ഒരാൾ ബഹിരാകാശ നടത്തം നിർവഹിച്ചുകൊണ്ടിരിക്കുന്നത്. സുനിത വില്യംസ് ആയിരുന്നു അത്.
നിലയത്തിന്റെ അറ്റത്ത് സോളാർ അറേകൾ പശ്ചാത്തലമാക്കിയുള്ള സുനിതയുടെ പോസിന് വലിയ മാനങ്ങളുണ്ടായിരുന്നു. പെറ്റിറ്റ് അത് കാമറയിലാക്കി. കഴിഞ്ഞ ജനുവരിയിലായിരുന്നു അത്. എന്നാൽ, കഴിഞ്ഞദിവസമാണ് ഈ ചിത്രം അദ്ദേഹം പങ്കുവെച്ചത്.
അതോടെ, ആ യാത്രയുടെ ഓർമകളിലായി ശാസ്ത്രലോകം. കേവലം ആറ് ദിവസത്തിനായി പുറപ്പെട്ട് മാസങ്ങളോളം ബഹിരാകാശത്ത് സുനിത കുടുങ്ങിയതും പിന്നീട് മറ്റൊരു പേടകത്തിൽ സുരക്ഷിതമായി ഭൂമിയിലെത്തിയതുമെല്ലാം ചിത്രം പുറത്തുവന്നതോടെ ഒരിക്കൽകൂടി ചർച്ചയായി. സുനിതയുടെ ഒമ്പതാമത്തെ ബഹിരാകാശ നടത്തമായിരുന്നു അതെന്ന പ്രത്യേകതയും അതിനുണ്ടായിരുന്നു.


