Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightപച്ച പുതച്ച ഇന്ത്യ;...

പച്ച പുതച്ച ഇന്ത്യ; ഭൂമിയുടെ സുന്ദര ചിത്രം പകർത്തി റഷ്യൻ ഉപഗ്രഹം

text_fields
bookmark_border
Earth
cancel

മോസ്കോ: ഭൂമിയുടെ സുന്ദരമായ ചിത്രം പങ്കുവെച്ച് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ്. റോസ്കോസ്മോസിന്റെ ഇലക്ട്രോ-എൽ ഹൈഡ്രോമെറ്റീരിയോളജിക്കൽ ഉപഗ്രഹം പകർത്തിയ ഭൂമിയുടെ ചിത്രത്തിൽ പച്ചപ്പ് പുതച്ച ഇന്ത്യയെ കാണാനാകും.

ഭൂമിയെ സദാസമയവും നിരീക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ബഹിരാകാശ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമാണിത്. ഭൂമിയുടെ ഭ്രമണപഥത്തിൽ സ്ഥാപിച്ചിരിക്കുന്ന റഷ്യൻ കാലാവസ്ഥാ ഉപഗ്രഹമായ ഇലക്ട്രോ-എൽ, ഭൂമധ്യരേഖയിൽ നിന്ന് ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിൽ ഒരു നിശ്ചിത ബിന്ദുവിലാണ് ഭ്രമണം ചെയ്യുന്നത്.

മൾട്ടിസ്പെക്ട്രൽ സ്കാനിങ് ഉപകരണം ഉപയോഗിച്ചാണ് റോസ്‌കോസ്‌മോസ് പുറത്തുവിട്ട ചിത്രം പകർത്തിയത്. ഒരേസമയം ഒന്നിലധികം പ്രകാശത്തെ പകർത്താൻ കഴിയുന്ന പ്രത്യേക കാമറയാണിത്. ഇത് ഇന്ത്യൻ മഹാസമുദ്രം, യുറേഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ, അന്റാർട്ടിക്ക എന്നിവയെയാണ് നിരന്തരം നിരീക്ഷിക്കുകയും പകർത്തുകയും ചെയ്യുന്നത്.


നമ്മുടെ കണ്ണുകൾക്ക് കാണാൻ കഴിയാത്ത പ്രകാശങ്ങൾ ഈ ഉപഗ്രഹത്തിന് കാണാൻ സാധിക്കും. ഇതിലൂടെ ചൂട്, ഈർപ്പം, മേഘങ്ങളുടെ ചലനം എന്നിവ ട്രാക്ക് ചെയ്യാൻ കഴിയും. ഈ ഉപഗ്രഹം പകർത്തുന്ന ചിത്രങ്ങളുടെ റെസല്യൂഷൻ ഒരു പിക്സലിന് ഒന്നുമുതൽ നാല് കിലോമീറ്റർ വരെയാണ്. അതുകൊണ്ടുതന്നെ ഏറ്റവും കൃത്യവും വ്യക്തവുമായി ഭൂമിയുടെ കാലാവസ്ഥ നിരീക്ഷിക്കാൻ ഈ ഉപഗ്രഹത്തിന് സാധിക്കും.

ഈ ഉപഗ്രഹത്തിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ചാണ് റഷ്യ കാലാവസ്ഥാ പ്രവചനങ്ങൾ നടത്തുന്നതും അടിയന്തര സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതും. റഷ്യക്ക് നിലവിൽ ഏകദേശം 1559 സജീവ ഉപഗ്രഹങ്ങളാണുള്ളത്. അവയിൽ രഹസ്യ സൈനിക സംവിധാനങ്ങളും ഉൾപ്പെടും.

Show Full Article
TAGS:Roscosmos Russian satellite India space green earth 
News Summary - India glows green from space in stunning Russian satellite images
Next Story