Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_right18 റോക്കറ്റുകൾ...

18 റോക്കറ്റുകൾ വിക്ഷേപിച്ച് വിദ്യാർഥികൾ; വ്യത്യസ്തം കുഷിനഗറിലെ ബഹിരാകാശ മേള

text_fields
bookmark_border
18 റോക്കറ്റുകൾ വിക്ഷേപിച്ച് വിദ്യാർഥികൾ; വ്യത്യസ്തം കുഷിനഗറിലെ ബഹിരാകാശ മേള
cancel

കുഷിനഗർ: ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (ഇൻ-സ്പേസ്) സംഘടിപ്പിച്ച ദേശീയ വിദ്യാർഥി ബഹിരാകാശ മത്സരത്തിൽ 43 കാൻസാറ്റുകളും 18 മോഡൽ റോക്കറ്റുകളും വിജയകരമായി വിക്ഷേപിച്ചു. 2026 ഒക്ടോബർ 31 മുതൽ നവംബർ 3 വരെ കുഷിനഗറിൽ നടന്ന നാല് ദിവസത്തെ മത്സരത്തിൽ 76 ടീമുകൾ പങ്കെടുത്തു.

മൂന്നാമത് കാൻ-7യുസാറ്റ് ഇന്ത്യ സ്റ്റുഡന്റ് മത്സരവും രണ്ടാമത് നാഷണൽ മോഡൽ റോക്കട്രി മത്സരവുമാണ് ഇൻ-സ്പേസ് നാരായണി റോക്കട്രി കപ്പ് 2026 എന്ന പേരിൽ നടന്നത്. ഐഎസ്ആർഒ, ഡിആർഡിഒ, ഇൻ-സ്പേസ്, വ്യവസായ, അക്കാദമിക് മേഖലകളിൽ നിന്നുള്ള വിദഗ്ധ സമിതിയാണ് ടീമുകളെ വിലയിരുത്തിയത്.

ശീതളപാനീയ കാനിന്റെ രൂപത്തിൽ ഉപഗ്രഹത്തിന്റെ പ്രവർത്തനം അനുകരിക്കുന്ന സംവിധാനമാണ് കാൻസാറ്റ്. ഇത്തവണ 7യു സാറ്റലൈറ്റ് ബസിന്റെ വലിപ്പത്തിൽ ഒരുക്കിയ കാൻസാറ്റുകളിൽ പരമാവധി പേലോഡും (പരീക്ഷണ ഉപകരണങ്ങൾ) ഗൈഡൻസ്, നാവിഗേഷൻ ആൻഡ് കൺട്രോൾ (ജിഎൻസി) സംവിധാനങ്ങളും ഉൾക്കൊള്ളിക്കാൻ കഴിഞ്ഞു. പറക്കലിനിടെ താപനില, അന്തരീക്ഷ മർദ്ദം തുടങ്ങിയവ രേഖപ്പെടുത്തുന്ന സെൻസറുകൾക്ക് പുറമെ ഭൂപ്രദേശത്തിന്റെയും ലാൻഡിങ് സോണുകളുടെയും ചിത്രങ്ങളും വീഡിയോയും പകർത്തുന്ന ക്യാമറകളും സസ്യ നിരീക്ഷണം പോലുള്ള പ്രയോഗങ്ങളും ടീമുകൾ പരീക്ഷിച്ചിട്ടുണ്ട്.

മോഡൽ റോക്കറ്റ് എങ്ങനെ ഡിസൈൻ ചെയ്തു, എങ്ങനെ ഉണ്ടാക്കി, എങ്ങനെ പരീക്ഷിച്ചു എന്നതാണ് മത്സരത്തിൽ നോക്കുന്നത്. പുതിയ ആശയം, കൃത്യമായ പറക്കൽ, പ്രവർത്തനം എന്നിവക്കാണ് പ്രാധാന്യം നൽകിയത്.കഴിഞ്ഞ വർഷം 24 കാൻസാറ്റുകളും 13 റോക്കറ്റുകളുമായിരുന്നു മത്സരത്തിലുണ്ടായിരുന്നത്. ഇത്തവണ 43 കാൻസാറ്റ് വിക്ഷേപണങ്ങളും 18 റോക്കറ്റ് പറക്കലുകളുമായി അത് മറികടന്നതായി ഇൻ-സ്പേസ് പ്രൊമോഷൻ ഡയറക്ടറേറ്റ് ഡയറക്ടർ ഡോ. വിനോദ് കുമാർ പറഞ്ഞു. ഓരോ കാൻസാറ്റും റോക്കറ്റും വിദ്യാർഥികൾ തന്നെ നിർമിച്ച് പരീക്ഷിച്ചതാണെന്നും ഇത് അടുത്ത തലമുറക്ക് ആവശ്യമായ പ്രായോഗിക പരിചയമാണെന്നും ഇൻ-സ്പേസ് ചെയർമാൻ ഡോ. പവൻ ഗോയങ്ക പറഞ്ഞു.

കാൻ-7യുസാറ്റിൽ ചെന്നൈ ഡോ. എംജിആർ എജ്യുക്കേഷണൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒന്നാം സ്ഥാനം നേടി. ഭുവനേശ്വർ സിവി രാമൻ ഗ്ലോബൽ യൂണിവേഴ്സിറ്റി രണ്ടാം സ്ഥാനവും ബെംഗളൂരു ബിഎംഎസ് കോളേജ് ഓഫ് എൻജിനീയറിങ് മൂന്നാം സ്ഥാനവും നേടി. സെൻട്രൽ യൂണിവേഴ്സിറ്റി ജമ്മു മികച്ച ടീം അവാർഡും ബിറ്റ്സ് പിലാനി ഹൈദരാബാദ് ക്യാമ്പസ് മികച്ച ഡിസൈൻ അവാർഡും നേടി.

നാരായണി റോക്കട്രി കപ്പിൽ അഹമ്മദാബാദ് നിർമ യൂണിവേഴ്സിറ്റി ഒന്നാമതെത്തി. കോയമ്പത്തൂർ കരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസസ് രണ്ടാമതും ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി മൂന്നാമതും എത്തി. മുംബൈ ദ്വാരകദാസ് ജെ. സംഘവി കോളേജ് ഓഫ് എൻജിനീയറിങ് മികച്ച ടീം അവാർഡും പൂനെ പിംപ്രി ചിഞ്ച്വാഡ് കോളേജ് ഓഫ് എൻജിനീയറിങ് മികച്ച ഡിസൈൻ അവാർഡും നേടി. രണ്ട് മത്സരങ്ങളിലെയും ഒന്നാം സ്ഥാനക്കാർക്ക് 10,000 രൂപ വീതം ക്യാഷ് പ്രൈസ് ലഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:isro space Students TECH science 
News Summary - India Hosts Space Competition
Next Story