ഒരു റോക്കറ്റിൽ ഒമ്പത് സാറ്റലൈറ്റുകൾ; ബഹിരാകാശ രംഗത്ത് സ്വകാര്യ മേഖലയുടെ ശക്തി കാണിച്ച് 2 ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ
text_fieldsഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ഉദ്യമങ്ങൾക്ക് ഊർജം പകരാൻ റോക്കറ്റുകൾ വിക്ഷേപിച്ച് 2 ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ. പിക്സൽ, ദ്രുവ എന്നീ സ്റ്റാർട്ടപ്പുകളാണ് സ്പേസ് എക്സിന്‍റെ ഫാൽക്കൻ വാഹനത്തിൽ നിന്ന് 9 സാറ്റലൈറ്റുകൾ വിക്ഷേപിച്ചത്.
നാഷണൽ അഡ്വാൻസ്ഡ് ഒപ്റ്റിക്കൽ സിസ്റ്റം ഉദ്യമത്തിന്‍റ ഭാഗമായി ആയിരുന്നു വിക്ഷേപണം. ബഹിരാകാശ സാങ്കേതിക രംഗത്തെ വാണിജ്യ ശക്തി തുറന്നു കാട്ടുക മാത്രമല്ല അന്താരാഷ്ട്ര വിക്ഷേപണങ്ങളിലെ താരിഫ് പരിധിയുടെ സമയ പരിധി കഴിയുന്ന സാഹചര്യത്തിൽ തന്ത്രപരമായ വിജയമായി കൂടി ആയി ഇതിനെ കാണുന്നു.
പിക്സൽ; ഏറ്റവും വലിയ എർത്ത് ഇമേജിങ് കോൺസ്റ്റലേഷൻ
കൊമേഴ്സ്യൽ കോൺസ്റ്റലേഷന്‍റെ ആദ്യ ഘട്ടത്തിന്‍റെ ഭാഗമായി 3 ഫയർ ഫ്ലൈ സാറ്റലൈറ്റുകളാണ് പിക്സൽ നിക്ഷേപിച്ചത്. ഭ്രമണ പഥത്തിലുള്ള മൊത്തം 6സാറ്റലൈറ്റുകളിലൂടെ ലോകത്തു തന്നെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ എർത്ത് ഇമേജിങ് സാറ്റലൈറ്റ് കോൺസ്റ്റലേഷനായി മാറുകയാണ് പിക്സൽ.
40 കിലോമീറ്റർ,ചുറ്റളവിൽ 5മീറ്റർ റെസല്യൂഷനിൽ 135ലധികം സ്പെക്ട്രൽ ബാൻഡിൽ ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ളതാണ് ഓരോ ഫയർ ഫ്ലൈ സാറ്റലൈറ്റുകളും. പരിസ്ഥിതി, കാർഷിക, വ്യാവസായിക പ്രതിഭാസങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും വിളകളെ ബാധിക്കുന്ന പ്രശ്നങ്ങളും കീടബാധയും അറിയാനും വാതക ചോർച്ച മനസ്സിലാക്കാനും കാലാവസ്ഥാ മാറ്റങ്ങൾ അറിയാനും സഹായിക്കുന്നവയാണ് ഈ സാറ്റലൈറ്റുകൾ.
"ഞങ്ങൾ മുൻകാലങ്ങളിൽ ലോഞ്ച് ചെയ്ത സാറ്റലൈറ്റുകൾ എന്ത് സാധ്യമാകുമെന്ന് തെളിയിച്ചുു. നിലവിലേത് ഇനി എന്തെന്നുള്ളതും തെളിയിക്കും. നിലവിൽ ഭ്രമണ പഥത്തിലെ 6 ഫയർ ഫ്ലൈ സാറ്റലൈറ്റുകൾ ഭൂമിയെ ഒരു പരീക്ഷണ ശാലയാക്കി മാറ്റി കഴിഞ്ഞു. ഒരിക്കൽ കാണാൻ മാത്രം കഴിഞ്ഞിരുന്നവ ഇന്ന് അളക്കാൻ കഴിയുന്നവ ആയി. അതുപോലെ അളക്കാൻ കഴിയുവന്നവയെയും മികച്ച ഭാവിക്ക് വേണ്ടി മാറ്റാൻ കഴിയും." പിക്സൽ സി.ഇ.ഒ അവായിസ് അഹമദ് പറയുന്നു.
ധ്രുവ സ്പേസസിന്‍റെ ലീപ്-1
ഹൈദരാബാദ് കേന്ദ്രമായുള്ള ധ്രുവ സ്പേസ് പേ ലോഡ് ഹോസ്റ്റിങ് മിഷനിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ളതാണ്. ഒറ്റ റോക്കറ്റിൽ ഒമ്പത് സാറ്റലൈറ്റുകൾ ലോഞ്ച് ചെയ്തത് ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ കുതിച്ചുചാട്ടത്തെയാണ് സൂചിപ്പിക്കുന്നത്. ഒപ്പം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ ശ്രദ്ധ ലഭിക്കാനും ഇത് കാരണമായി.