Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2025 5:30 PM GMT Updated On
date_range 23 Dec 2025 5:30 PM GMTഐ.എസ്.ആർ.ഒ ബ്ലൂബേഡ് ബ്ലോക്ക്-2 വിക്ഷേപണം ബുധനാഴ്ച
text_fieldsListen to this Article
ശ്രീഹരിക്കോട്ട: യു.എസ് വാർത്താവിനിമയ സാറ്റലൈറ്റും വഹിച്ച് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഒ) ബ്ലൂബേഡ് ബ്ലോക്ക്-2 ബഹിരാകാശ പേടകം ബുധനാഴ്ച രാവിലെ 8.54ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽനിന്ന് പറന്നുയരും. എൽ.വി.എം 3 എം 6 ലോഞ്ച് പേടകത്തിലാണ് വിക്ഷേപണം. 6,100 കി.ഗ്രാം ഭാരമുള്ള പേടകം എൽ.വി.എം 3 ചരിത്രത്തിലെ ഭാരം കൂടിയതാണ്. ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡിന്റെയും (എൻ.എസ്.ഐ.എൽ) യു.എസിലെ എ.എസ്.ടി സ്പേസ് മൊബൈലും തമ്മിലുള്ള കരാറിന്റെ ഭാഗമായാണ് വിക്ഷേപണം.
Next Story


