സ്റ്റാർഷിപ് നിർണായക പരീക്ഷണം വിജയം
text_fieldsസ്റ്റാര്‍ഷിപ് റോക്കറ്റിന്റെ പതിനൊന്നാം പരീക്ഷണം
ടെക്സസ്: ഗ്രഹാന്തര യാത്രക്കായി ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് സജ്ജമാക്കുന്ന സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ പതിനൊന്നാം പരീക്ഷണം വിജയം. ടെക്സസിലെ ബൊക്ക ചിക്കയിലുള്ള സ്പേസ് എക്സിന്റെ നിലയത്തിൽനിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ കുതിച്ചുയര്‍ന്ന റോക്കറ്റിന്റെ ബൂസ്റ്റര്‍ ഭാഗവും സ്റ്റാര്‍ഷിപ് എന്ന മുകള്‍ഭാഗവും വിജയകരമായി ആദ്യം വേര്‍പെട്ടു.
ശേഷം, ബൂസ്റ്റര്‍ ഭാഗം ഗള്‍ഫ് ഓഫ് മെക്സികോയില്‍ പതിച്ചു. നിയന്ത്രിത സ്പ്ലാഷ്ഡൗൺ ആയിരുന്നു ആസൂത്രണം ചെയ്തിരുന്നതെങ്കിലും ക്രാഷ്ഡൗണ് സംഭവിക്കുകയായിരുന്നു. മുകൾഭാഗമായ സ്റ്റാര്‍ഷിപ്, എട്ട് സ്റ്റാര്‍ലിങ്ക് ഡമ്മി സാറ്റ്ലൈറ്റുകള്‍ വിജയകരമായി വിക്ഷേപിച്ചു. സ്റ്റാര്‍ഷിപ് ഇന്ത്യന്‍ മഹാസമുദ്രത്തിലിറങ്ങുകയും ചെയ്തു.
ഈ വർഷത്തെ അഞ്ചാമത്തെ സ്റ്റാര്‍ഷിപ് പരീക്ഷണമാണ് നടന്നത്. ക്രാഷ് ലാൻഡിങ് ഒഴികെ ബാക്കിയെല്ലാം വിജയമായിരുന്നു. പത്താം പരീക്ഷണത്തിലും ഡമ്മി സാറ്റ്ലൈറ്റുകള്‍ വിക്ഷേപിക്കാനും സ്റ്റാര്‍ഷിപ് ഭാഗം വിജയകരമായി ഇന്ത്യന്‍ മഹാസമുദ്രത്തിലിറക്കാനും സ്പേസ് എക്സിനായിരുന്നു. അതിന് മുമ്പ് നടന്ന മൂന്ന് പരീക്ഷണങ്ങളും പരാജയമായിരുന്നു.


