അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സൂക്ഷിച്ച ലഡാക്കിൽ നിന്നുള്ള വിത്തുകൾ ഭൂമിയിലെത്തിച്ച് നാസ ശാസ്ത്രജ്ഞർ
text_fieldsപ്രതീകാത്മക ചിത്രം
ലഡാക്ക്: രണ്ടാഴ്ചയോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സൂക്ഷിച്ചിരുന്ന ലഡാക്കിലെ മഞ്ഞിൽ വിളയുന്ന വിത്തുകൾ നാസ ശാസ്ത്രഞ്ജർ ഭൂമിയിലെത്തിച്ചു. ലഡാക്ക് സ്വദേശമായ ഹിമാലയൻ ബക്ക് വീറ്റ്, സീബക് തോൺ എന്നീ പോഷക സമ്പന്നമായ വിളകളുടെ വിത്താണ് ഭൂമിയിലെത്തിച്ചത്.
ക്യൂ-11 മിഷന്‍റെ ഭാഗമായാണ് വിത്തുകൾ തിരികെ കൊണ്ടു വന്നത്. ഭൂമിയിൽ വളരുന്ന സസ്യങ്ങൾ മൈക്രോ ഗ്രാവിറ്റി, റേഡിയേഷൻ, ഉയർന്ന താപ വ്യതിയാനങ്ങൾഎന്നിവയെ എങ്ങനെ തരണം ചെയ്യുമെന്ന് പഠിക്കുന്നതിനാണ് വിത്തുകൾ ബഹിരാകാശ നിലയത്തിലെത്തിച്ചത്.
ക്ര്യൂ11 മിഷന്‍റെ ഭാഗമായി ഈ വർഷമാദ്യം വിത്തുകൾ ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോയി. പോഷക സമ്പുഷ്ടവും ഔഷധ നിർമാണത്തിനുപയോഗിക്കുകയും ചെയ്യുന്ന കൊടും തണുപ്പിൽ വളരുന്ന സീബക് തോണും ഹിമാലയൻ ബക് വീറ്റും ലഡാക്കിന്‍റെ കാർഷിക പാരമ്പര്യത്തിന്‍റെ മുഖ മുദ്രയാണ്. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് വളരുന്നതു കൊണ്ടാണ് ഇവയെ പരീക്ഷണത്തിന് ഉപയോഗിക്കാൻ ശാസ്ത്രജ്ഞർ തീരുമാനിച്ചത്.
ബഹിരാകാശത്തേക്ക് പരീക്ഷണത്തിനായി അയക്കുന്ന വിത്തുകളുടെ ആദ്യ സെക്ഷനായിരുന്നു ഇതെന്ന് പദ്ധതിയുമായി സഹകരിക്കുന്ന പ്രോട്ടോ പ്ലാനറ്റിന്‍റെ ഡയറക്ടർ സിദ്ധാർഥ് പാണ്ഡെ പറഞ്ഞു. തിരികെ കൊണ്ടു വന്ന വിത്തുകളിൽ കുറച്ച് ഭാഗം ശാസ്ത്രീയ പരിശോധനകൾക്കായി ഗവേഷകർക്ക് കൊമാറുമെന്നും ബാക്കിയുള്ളത് ഭാവി തലമുറക്ക് പ്രജോദനം നൽകുന്നതിന് ലഡാക്കിലെ ജനങ്ങൾക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള ബഹിരാകാശ കാർഷിക രംഗത്ത് ഇന്ത്യക്ക് വലിയൊരു ചുവടു വയ്പായാണ് പരീക്ഷണത്തെ നോക്കി കാണുന്നത്.