Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightതദ്ദേശീയ വിമാനവാഹിനി...

തദ്ദേശീയ വിമാനവാഹിനി കപ്പലിൽ പറന്നിറങ്ങി റാഫേൽ; ഐഎൻഎസ് വിക്രാന്തിന് ചരിത്രനേട്ടം

text_fields
bookmark_border
തദ്ദേശീയ വിമാനവാഹിനി കപ്പലിൽ പറന്നിറങ്ങി റാഫേൽ; ഐഎൻഎസ് വിക്രാന്തിന് ചരിത്രനേട്ടം
cancel

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ഐഎൻഎസ് വിക്രാന്ത്. തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിയിൽ റാഫേൽ മറൈൻ യുദ്ധവിമാനത്തിന്റെ ആദ്യ ലാൻഡിങ് വിജയകരമായി പൂർത്തിയാക്കി.

ഇന്ത്യൻ നാവിക സേനയുടെ കരുത്ത് തെളിയിക്കുന്ന പ്രധാന നാഴികക്കല്ലാണിത്. നാവികസേന പുറത്തുവിട്ട വിഡിയോയിൽ റാഫേൽ ഡെക്കിലെ വയറിൽ കൃത്യമായി കൊളുത്തി നിൽക്കുന്നത് കാണാം. കരയിലെ റൺവേയിൽ നിന്ന് വ്യത്യസ്തമായി ചലിക്കുന്ന കപ്പലിൽ നിന്ന് വിമാനം ഇറക്കുക എന്നത് ലോകത്തെ ഏറ്റവും പ്രയാസമേറിയ പൈലറ്റിങ് ദൗത്യങ്ങളിലൊന്നാണ്. ആഴ്ചകളായി നടന്ന വിശദമായ സാങ്കേതിക പരിശോധനകൾക്കൊടുവിലാണ് ഈ ലാൻഡിങ്ങിന് അനുമതി നൽകിയത്. ഷോർട്ട് ടേക്ക് ഓഫ് ബട്ട് അറസ്റ്റഡ് റിക്കവറി സംവിധാനത്തിലാണ് ഐഎൻഎസ് വിക്രാന്ത് പ്രവർത്തിക്കുന്നത്.

അതായത് സ്കീ-ജമ്പ് റാമ്പിലൂടെ കുതിച്ചുയർന്ന് പറന്നുയരുകയും ഡെക്കിലെ അറസ്റ്റർ വയറിൽ കൊളുത്തി ലാൻഡ് ചെയ്യുകയും ചെയ്യുന്ന രീതി. ഇതിനോട് ഫ്രഞ്ച് നിർമിത റാഫേൽ എത്രത്തോളം യോജിക്കുമെന്ന് ഉറപ്പാക്കുകയായിരുന്നു പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനായി വിമാനത്തിൽ നിർണായക മാറ്റങ്ങൾ വരുത്തിയിരുന്നു. കടലിലെ കടുത്ത സാഹചര്യത്തെയും ഉയർന്ന മർദത്തെയും അതിജീവിക്കാൻ ലാൻഡിങ് ഗിയറിനും ടെയിൽ ഹുക്കിനും മടക്കാവുന്ന ചിറകുകൾക്കും പ്രത്യേക ബലം നൽകിയിരുന്നു.

ഈ വിജയം നാവിക ആധുനികവൽക്കരണത്തിലെ ഇന്ത്യയുടെ നിർണായക ചുവടുവയ്പ്പാണ്. അത്യാധുനിക എഇഎസ്എ റഡാറും മീറ്റിയോർ മിസൈലുകളുമുള്ള റാഫേൽ മറൈൻ കാരിയർ ബാറ്റിൽ ഗ്രൂപ്പിന്റെ പ്രഹരശേഷി പതിന്മടങ്ങ് വർധിപ്പിക്കും. ഇന്തോ-പസഫിക് മേഖലയിൽ വ്യോമപ്രതിരോധത്തിനും ദീർഘദൂര ആക്രമണങ്ങൾക്കും ഇത് ഇന്ത്യക്ക് കരുത്ത് നൽകും.

വിജയകരമായ ഡെക്ക് ട്രയലുകൾ പൂർത്തിയാകുന്നതോടെ ഔദ്യോഗികമായി റാഫേൽ മറൈൻ സ്ക്വാഡ്രൺ നാവികസേനയിൽ ഉൾപ്പെടുത്തും. വിക്രാന്തിലെ ഈ ചരിത്ര ലാൻഡിംഗ് ഭാവിയിലേക്കുള്ള ശക്തമായ അടിത്തറയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:INS Vikrant indian navy Rafale jet India 
News Summary - Rafale Lands INS Vikrant
Next Story