വെൽക്കം ബാക്ക്; ശുഭാൻഷു ശുക്ല ഇന്നെത്തും
text_fieldsവാഷിങ്ടൺ: ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ലയും മറ്റ് മൂന്നുപേരും 18 ദിവസത്തെ ഗവേഷണ പ്രവർത്തനങ്ങൾക്കുശേഷം ബഹിരാകാശ നിലയത്തിൽനിന്നുള്ള മടക്കയാത്ര ആരംഭിച്ചു. ഇന്ത്യൻ സമയം തിങ്കളാഴ്ച വൈകീട്ട് 4.45ന് ബഹിരാകാശ നിലയത്തിൽനിന്ന് വേർപെട്ട സ്പേസ് എക്സിന്റെ ഡ്രാഗൺ ഗ്രേസ് പേടകം 22.5 മണിക്കൂർ യാത്രക്കുശേഷം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.01ന് കാലിഫോർണിയക്കുസമീപം കടലിൽ ഇറങ്ങും. പേടകത്തിന്റെ മടക്കയാത്ര നാസ തത്സസമയം സംപ്രേക്ഷണം ചെയ്തു.
ആക്സിയം -4 എന്ന് പേരിട്ട ദൗത്യത്തിന്റെ ഭാഗമായാണ് മിഷൻ പൈലറ്റ് ശുഭാൻഷു ശുക്ല, കമാൻഡർ പെഗ്ഗി വിറ്റ്സൺ(യു.എസ്.എ), മിഷൻ സ്പെഷലിസ്റ്റുകളായ സ്ലാവോസ് ഉസ്നാൻസ്കി വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവർ ജൂൺ 25ന് ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്.
മടക്കയാത്ര ഇങ്ങനെ
•തിങ്കളാഴ്ച ഇന്ത്യൻ സമയം ഉച്ചക്ക് 2.37ന് പേടകത്തിൽനിന്ന് ബഹിരാകാശ നിലയത്തിലേക്കുള്ള
കവാടം അടച്ചു
•4.45 ന് പേടകം നിലയത്തിൽനിന്ന് വേർപെട്ടു. 4.35ന് നിശ്ചയിച്ചിരുന്ന വേർപെടൽ 10 മിനിറ്റ്
വൈകി
•ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചാലുടൻ
പാരച്യൂട്ട് രണ്ട് ഘട്ടങ്ങളിലായി പ്രവർത്തിക്കും.
•5.7 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ
പാരച്യൂട്ടുകൾ പ്രവർത്തന സജ്ജമാകും
•രണ്ട് കിലോമീറ്റർ ഉയരത്തിലായാൽ
പാരച്യൂട്ടുകൾ വിടരുന്ന രീതിയിലാണ് വിന്യാസം