അവസാന നിമിഷം ശുഭാൻഷുവിന്റെ ‘ജലവിദ്യ’
text_fieldsതിങ്കളാഴ്ച ഇന്ത്യൻ സമയം വൈകീട്ട് അേഞ്ചാടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്നും ശുഭാൻഷു ശുക്ല ഭൂമിയിലേക്ക് തിരിച്ചു. നിലയത്തിലെ അവസാന നിമിഷങ്ങളിലും പരീക്ഷണത്തിൽ വ്യാപൃതരായിരുന്നു യാത്രികർ. മടക്കയാത്രക്ക് തൊട്ടമുമ്പ്, ശുഭാൻഷു നടത്തിയ ജലപരീക്ഷണത്തിന്റെ വിഡിയോ ചിത്രം നവസമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.
ഒരു സിറിഞ്ചിൽനിന്ന് ജല കണം ശേഖരിച്ച ശുഭാൻഷു അത് ‘വായു’വിൽ വിടുന്നു; കണം ഒരു ഗോളമായി മാറി അവിടെ കറങ്ങിക്കൊണ്ടിരിക്കുന്നു. ഗുരുത്വ രഹിത മേഖലയിലെ ഈ ‘ജലവിദ്യ’യുടെ രഹസ്യം വിശദീകരിച്ചത് സഹയാത്രിക പെഗി വിസ്റ്റൺ ആയിരുന്നു. ഉപരിതല മർദം കൂടുതലായതിനാൽ, ഗുരുത്വരഹിത മേഖലയിൽ ജലകണം ഗോളാകൃതി സ്വീകരിക്കുമെന്ന തത്ത്വം ഏറെ ലളിതമായി അവർ വിശദീകരിച്ചു. ആ സമയം, തമാശയെന്നോണം, ഇതു തന്റെ ‘ജലവിദ്യ’യാണെന്ന് ശുഭാൻഷുകവിന്റെ കമന്റ്.
ശുഭാൻഷു ശുക്ലയും സംഘവും ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.01ന് കാലിഫോർണിയക്കുസമീപം കടലിൽ ഇറങ്ങും. ആക്സിയം -4 എന്ന് പേരിട്ട ദൗത്യത്തിന്റെ ഭാഗമായാണ് മിഷൻ പൈലറ്റ് ശുഭാൻഷു ശുക്ല, കമാൻഡർ പെഗ്ഗി വിറ്റ്സൺ(യു.എസ്.എ), മിഷൻ സ്പെഷലിസ്റ്റുകളായ സ്ലാവോസ് ഉസ്നാൻസ്കി വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവർ ജൂൺ 25ന് ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്.