Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഉപേക്ഷിക്കപ്പെട്ട...

ഉപേക്ഷിക്കപ്പെട്ട ​സ്പേസ് എക്സ് റോക്കറ്റ് ബുധനാഴ്ച ചന്ദ്രനിൽ പതിക്കും

text_fields
bookmark_border
ഉപേക്ഷിക്കപ്പെട്ട ​സ്പേസ് എക്സ് റോക്കറ്റ് ബുധനാഴ്ച ചന്ദ്രനിൽ പതിക്കും
cancel

വർഷങ്ങൾക്ക് മുൻപ് വിക്ഷേപിച്ച സ്പേസ്എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിന്റെ അവശിഷ്ടം ചന്ദ്രനിൽ ഇടിച്ചിറങ്ങും. ആഗസ്റ്റ് 5 ബുധനാഴ്ച മണിക്കൂറിൽ 8,700 കിലോമീറ്റർ വേഗതയിലാകും ഈ കൂട്ടിയിടി നടക്കുകയെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ചന്ദ്രന്റെ പ്രകാശമുള്ള പടിഞ്ഞാറൻ ഭാഗത്തുള്ള 'ഐൻസ്റ്റീൻ ഗർത്തത്തിന്' സമീപമാണ് റോക്കറ്റ് പതിക്കുക.

2025 ജനുവരി 15-ന് രണ്ട് ലൂണാർ ലാൻഡറുകളെ (ഫയർഫ്ലൈ എയ്‌റോസ്‌പേസിന്റെ ബ്ലൂ ഗോസ്റ്റ്, ഐസ്പേസിന്റെ റെസിലിയൻസ്) ചന്ദ്രനിലേക്ക് അയക്കാൻ ഉപയോഗിച്ച ഫാൽക്കൺ 9 റോക്കറ്റിന്റെ അപ്പർ സ്റ്റേജ് ആണിത്. ദൗത്യത്തിന് ശേഷം ഇത് ബഹിരാകാശത്ത് ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇത് സൂര്യന്റെ ഭ്രമണപഥത്തിലേക്ക് മാറ്റിയിരുന്നെങ്കിൽ കൂട്ടിയിടി ഒഴിവാക്കാമായിരുന്നുവെന്ന് വിദഗ്ധർ പറയുന്നു.

ഏകദേശം 4,500 കിലോഗ്രാം ഭാരമുള്ള ഈ റോക്കറ്റ് ഭാഗം ചന്ദ്രനിൽ ഇടിക്കുമ്പോൾ 3 ടൺ ടി.എൻ.ടി പൊട്ടിത്തെറിക്കുന്നതിന് തുല്യമായ ഊർജ്ജം ഉണ്ടാകും. ഇതിലൂടെ 27 മീറ്റർ വീതിയും 5 മീറ്റർ ആഴവുമുള്ള പുതിയൊരു ഗർത്തം ചന്ദ്രനിൽ രൂപപ്പെടും.

ഈ കൂട്ടിയിടി ഭൂമിക്കോ ചന്ദ്രനോ വലിയൊരു അപകടം സൃഷ്ടിക്കുന്നില്ലെങ്കിലും, ശാസ്ത്രജ്ഞർ ഇതിനെ വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. റോക്കറ്റ് ഇടിക്കുമ്പോൾ ചന്ദ്രോപരിതലത്തിൽ നിന്ന് വലിയ തോതിൽ പൊടിയും അവശിഷ്ടങ്ങളും ബഹിരാകാശത്തേക്ക് ഉയരും. ഇത് നിരീക്ഷിക്കുന്നതിലൂടെ ചന്ദ്രന്റെ ആ ഭാഗത്തെ ഘടനയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശാസ്ത്രജ്ഞർക്ക് ലഭിക്കും.

ഭാവിയിൽ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനും അവിടെ സ്ഥിരമായ താവളങ്ങൾ നിർമ്മിക്കാനും നാസ ഉൾപ്പെടെയുള്ളവ പദ്ധതിയിടുന്നുണ്ട്. ഇത്തരം ബഹിരാകാശ മാലിന്യങ്ങൾ ഭാവിയിലെ ദൗത്യങ്ങൾക്കും ബഹിരാകാശ സഞ്ചാരികൾക്കും എത്രത്തോളം അപകടകരമാകുമെന്ന് കൃത്യമായി മനസ്സിലാക്കാൻ ഈ കൂട്ടിയിടി സഹായിക്കും.

ഒരു സെക്കൻഡിൽ താഴെ മാത്രം നീണ്ടുനിൽക്കുന്ന ഈ കൂട്ടിയിടി നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല. എന്നാൽ വലിയ ദൂരദർശിനികളിലൂടെ നോക്കിയാൽ അവശിഷ്ടങ്ങൾ തെറിക്കുന്നത് മിനിറ്റുകളോളം കാണാൻ സാധിച്ചേക്കും. നാസയുടെ ലൂണാർ റീകോണൈസൻസ് ഓർബിറ്ററും ദക്ഷിണ കൊറിയയുടെ ഡാനൂരി ഓർബിറ്ററും കൂട്ടിയിടിയുടെ മുൻപും ശേഷവുമുള്ള ചിത്രങ്ങൾ പകർത്തും.

ചന്ദ്രനിൽ അബദ്ധത്തിൽ ഒരു റോക്കറ്റ് വന്നിടിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. 2022-ൽ ഒരു ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടം ചന്ദ്രന്റെ മറഞ്ഞിരിക്കുന്ന ഭാഗത്ത് ഇടിച്ചിറങ്ങിയിരുന്നു.

Show Full Article
TAGS:Space X Falcon-9 moon crashing Space Debris 
News Summary - SpaceX Falcon 9 Debris to Crash into Moon
Next Story