ലോകത്തിലെ ഏറ്റവും വലിയ പാമ്പ്, ഭാരം 500 കിലോ
text_fieldsആമസോൺ മഴക്കാടുകൾ നമുക്കെന്നുമൊരു അത്ഭുതമാണ്. ഇനിയും തിരിച്ചറിയപ്പെടാത്ത ഒട്ടനവധി സസ്യ-ജന്തുജാലങ്ങളെ പ്രകൃതി അതിന്റെ മടിത്തട്ടിൽ ഒളിപ്പിച്ചു െവച്ചിട്ടുണ്ട്. അത്തരത്തിൽ ലോകത്തിലെ ഏറ്റവും വലിയ പാമ്പിനെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.
പാമ്പുകളിലെ ഭീമന്മാർ അനാക്കൊണ്ട വർഗത്തിൽപെട്ടവരാണെന്ന് നമുക്കറിയാം. എന്നാൽ, ഇവർക്കിടയിലെ വമ്പന്മാരാണ് നോർത്തേൺ ഗ്രീൻ അനാക്കൊണ്ടകൾ. ഏഴര മീറ്ററോളം നീളവും 500 കിലോ ഭാരവുമുള്ള ഇവ ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന പാമ്പുകളിൽ ഏറ്റവും വലുതും ഏറ്റവും ഭാരമേറിയതുമാണ്.
ഇര പിടിത്തത്തിലും നിസ്സാരക്കാരല്ല ഇവർ. മാൻ മുതൽ പുലിയെ വരെ വിഴുങ്ങാൻ തക്ക കെൽപുള്ള ഇവ പതുങ്ങിനിന്ന് ക്ഷമയോടെ കാത്തിരുന്നാണ് ഇരയെ അകത്താക്കുന്നത്. ഇരയുടെ അസ്ഥികൾ നുറുക്കി ഹൃദയം നിശ്ചലമാകുന്നതുവരെ ചുറ്റി വരിഞ്ഞതിന് ശേഷമാണ് വിഴുങ്ങുന്നത്.
ഇത്രയൊക്കെയാണെങ്കിലും ആവാസവ്യവസ്ഥ നാശവും, അനധികൃത വനം ൈകയേറ്റവും, കാലാവസ്ഥാ വ്യതിയാനവുമൊക്കെ ഇവരുടെയും നിലനിൽപ് ഭീഷണിയിലാക്കിയിട്ടുണ്ട്.