അഞ്ച് ഞെട്ടിക്കുന്ന ജീവിത പാഠങ്ങൾ; ഇന്ത്യയിലെ യാത്രാ അനുഭവത്തെ കുറിച്ച് കനേഡിയൻ വ്ലോഗർ
text_fieldsഇന്ത്യയിലെത്തിയ കനേഡിയൻ വ്ലോഗറുടെ കുറിപ്പ് വൈറലാവുകയാണ്. മോട്ടിവേഷനൽ വ്ലോഗറായ വില്യം റോസിയുടെ പോസ്റ്റാണ് നെറ്റിസൺസ് ഏറ്റുപിടിച്ചിരിക്കുന്നത്. ''ഞാൻ 37 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഇന്ത്യയാണ് അതിൽ എന്നെ ഞെട്ടിച്ചിരിക്കുന്നത്. അവിടെ നിങ്ങൾ കണ്ടും കേട്ടും അനുഭവിച്ചുമറിയുന്ന എന്തും രണ്ടാമതൊന്ന് ചിന്തിപ്പിക്കും. നിങ്ങൾക്ക് ഒരിക്കലും കഴിയില്ലെന്ന് കരുതിയ കാര്യങ്ങളായിരിക്കും അനുഭവിച്ചറിഞ്ഞിരിക്കുക.''-എന്നാണ് വില്യം റോസി കുറിച്ചിരിക്കുന്നത്.
ഇന്ത്യയെ അടുത്തറിയാൻ അഞ്ചാഴ്ചയോളം ഇദ്ദേഹം യാത്ര ചെയ്തു. ഇന്ത്യയിൽ ഒരിക്കലും താമസിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ വ്ലോഗർ യാത്രയിലുടനീളം ജീവിതത്തിൽ ഒരിക്കലും അറിയില്ലെന്ന് കരുതിയ കാര്യങ്ങളാണ് മനസിലാക്കി തന്നതെന്നും സമ്മതിച്ചു. അടുത്തറിഞ്ഞ കാര്യങ്ങളുടെ ഫോട്ടോകളും ഇദ്ദേഹം പങ്കുവെച്ചു.
എന്നാൽ കനേഡിയൻ വ്ലോഗർ കണ്ടതല്ല യഥാർഥ ഇന്ത്യയെന്ന് ചിലർ പ്രതികരിച്ചിട്ടുണ്ട്. ഫിനാൻഷ്യൽ അനലിസ്റ്റാണ് വില്യം റോസിയെന്നാണ് അദ്ദേഹത്തിന്റെ ലിങ്ക്ഡ് ഇൻ പ്രൊഫൈലിൽ ഉള്ളത്. യാത്രകളോടുള്ള അഭിനിവേശം മൂലം നിരവധി ജോലി ഓഫറുകൾ നിരസിച്ചിട്ടുണ്ട് വില്യം. നിലവിൽ സ്പ്രൗട്ട് എന്നൊരു ബ്രാൻഡ് നടത്തുകയാണ്.