Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_right‘എടുത്തവർ എടുത്തവർ...

‘എടുത്തവർ എടുത്തവർ മാറി നിൽക്കണം...’ -പി.വി. അൻവറിനൊപ്പം ഫോട്ടോ എടുക്കാൻ മത്സരിച്ച് എസ്.ടി.യു പ്രവർത്തകർ

text_fields
bookmark_border
‘എടുത്തവർ എടുത്തവർ മാറി നിൽക്കണം...’ -പി.വി. അൻവറിനൊപ്പം ഫോട്ടോ എടുക്കാൻ മത്സരിച്ച് എസ്.ടി.യു പ്രവർത്തകർ
cancel
Listen to this Article

കോഴിക്കോട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന പി.വി. അൻവറി​നൊപ്പം ഫോട്ടോ എടുക്കാൻ മത്സരം. കോഴിക്കോട് നടന്ന സ്വതന്ത്ര തൊഴിലാളി യൂനിയൻ (എസ്.ടി.യു) സമ്മേളന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു തൃണമൂൽ കോൺഗ്രസ് നേതാവായ അൻവർ. ഇവിടെ ​ഇദ്ദേഹത്തോടൊപ്പം സെൽഫി എടുക്കാൻ പ്രവർത്തകർ തിക്കുംതിരക്കും കൂട്ടുകയായിരുന്നു.

അൻവർ ബേപ്പൂരിൽ ജയിച്ച് എം.എൽ.എ ആകുമെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞിരുന്നു. നേരത്തേ അനൗദ്യോഗിക പ്രചാരണ പ്രവർത്തനങ്ങൾ പി.വി അൻവർ ആരംഭിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് സണ്ണിജോസഫ് മറുപടി പറഞ്ഞത്. സി.പി.എമ്മിന്‍റെ ശക്തികേന്ദ്രത്തിൽ മത്സരിക്കാനാണ് അൻവർ ഒരുങ്ങുന്നത്. ഇതോടെ ബേപ്പൂരില്‍ മന്ത്രി മുഹമ്മദ് റിയാസിനെ നേരിടാന്‍ അന്‍വര്‍ തന്നെ എത്തുമെന്ന് ഉറപ്പായിരിക്കയാണ്. സി.പി.എമ്മിന്റെ നെടുംകോട്ടകളില്‍ ഒന്നായി അറിയപ്പെടുന്ന ബേപ്പൂരില്‍ പി.വി അന്‍വറും മുഹമ്മദ് റിയാസും തമ്മിലുള്ള ഏറ്റുമുട്ടുമ്പോൾ വരുന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി ബേപ്പൂർ മാറും.

മതമേലധ്യക്ഷന്മാരേയും പൗരപ്രമുഖരേയും നേരില്‍ കണ്ട് പിന്തുണ തേടുകയാണ് അന്‍വര്‍. ലീഗ് നേതാവ് എം.സി മായിന്‍ ഹാജി ഉള്‍പ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അന്‍വർ നേരിട്ട് കണ്ട് പിന്തുണ തേടി. മന്ത്രി മുഹമ്മദ് റിയാസിനെതിരെ അന്‍വറിലൂടെ ശക്തമായ മത്സരം കാഴ്ചവെക്കാമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍.

ഭരണവിരുദ്ധവികാരമുണ്ടായാല്‍ അത് പ്രതിഫലിക്കുന്ന മണ്ഡലമാകും ബേപ്പൂർ. അത് മുതലെടുക്കാന്‍ അന്‍വറിന് കഴിയുമെന്നാണഅ യു.ഡി.എഫ് പ്രതീക്ഷ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് 28,747 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ച് മണ്ഡലമാണിത്.


Show Full Article
TAGS:PV Anvar Kerala News Malayalam News 
News Summary - compete to take photo with PV Anvar
Next Story