Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right'വിഡിയോ പകുതി മാത്രം...

'വിഡിയോ പകുതി മാത്രം കണ്ട് കമന്‍റിട്ടു'; വിദ്വേഷ വിഡിയോ വിവാദത്തിൽ മാപ്പ് പറഞ്ഞ് ദിയ കൃഷ്ണ

text_fields
bookmark_border
വിഡിയോ പകുതി മാത്രം കണ്ട് കമന്‍റിട്ടു; വിദ്വേഷ വിഡിയോ വിവാദത്തിൽ മാപ്പ് പറഞ്ഞ് ദിയ കൃഷ്ണ
cancel
camera_alt


ദിയ കൃഷ്ണ


തിരുവനന്തപുരം: വിദ്വേഷപരാമർശം നടത്തിയ വ്ലോഗറെ പിന്തുണച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് യൂട്യൂബർ ദിയ കൃഷ്ണ. വീഡിയോയുടെ പകുതി മാത്രം കണ്ടാണ് പ്രതികരിച്ചതെന്നും ഇതുമൂലം തെറ്റിദ്ധാരണയുണ്ടായെന്നുമാണ് ദിയ അറിയിച്ചത്. ഒരു മതവിഭാഗത്തെയും ബീഫ് കഴിക്കുന്നതിനെയും ചോദ്യം ചെയ്യുന്ന വീഡിയോയിലെ നിലപാടുകളോട് തനിക്ക് യോജിപ്പില്ലെന്നും ദിയ വ്യക്തമാക്കി. സംഭവത്തിൽ ദിയ കൃഷ്ണ ക്ഷമാപണം നടത്തുകയും ചെയ്തു. ഇൻസ്റ്റഗ്രാമിലൂടെയാണ് മാപ്പ് പറഞ്ഞ് ദിയ രംഗത്തെത്തിയത്.

വീഡിയോയുടെ ആദ്യഭാഗം മാത്രം കണ്ടപ്പോൾ മുഴുവൻ ഉള്ളടക്കവും ജിന്നയുടെ ചിത്രവുമായി ബന്ധപ്പെട്ടതാണെന്ന് തെറ്റിദ്ധരിച്ചു. ശേഷിക്കുന്ന ഭാഗം കാണാതെ കമന്റ് ചെയ്തതാണ് അബദ്ധമായതെന്നും, സെൻസിറ്റീവായ വിഷയങ്ങളോട് പ്രതികരിക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കേണ്ടിയിരുന്നുവെന്നും ദിയ കൂട്ടിച്ചേർത്തു.

വീഡിയോക്ക് താഴെ പങ്കുവെച്ച തന്റെ കമന്റ് അതിലെ നിലപാടുകളെ പിന്തുണക്കുന്നതായി പുറമേനിന്ന് തോന്നാം. ഇത് പലരെയും വേദനിപ്പിക്കുകയും രോഷാകുലരാക്കുകയും ചെയ്തുവെന്ന് മനസ്സിലായി. മതപരവും സാംസ്കാരികവുമായ വ്യത്യാസങ്ങൾ സമൂഹത്തിന്റെ സമ്പന്നതയായി കാണണമെന്നും അത് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള കാരണമാകരുതെന്നുമാണ് തന്റെ വിശ്വാസമെന്ന് ദിയ പറഞ്ഞു. ഒരു സമുദായത്തെ ഇകഴ്ത്തുന്നതോ ചോദ്യം ചെയ്യുന്നതോ ആയ ഉള്ളടക്കത്തെ മനഃപൂർവം താൻ പിന്തുണക്കില്ലെന്നാണ് ദിയ വ്യക്തമാക്കുന്നത്. താൻ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതായിരുന്നുവെന്നും ഉദ്ദേശ്യം എന്തായിരുന്നാലും തന്റെ പ്രവൃത്തിയുടെ ആഘാതത്തെ ഇല്ലാതാക്കാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം വിവാദത്തെ തുടർന്ന് ഇൻസ്റ്റഗ്രാമിൽനിന്ന് ഇടവേളയെടുക്കുമെന്ന് കഴിഞ്ഞ ദിവസം ദിയ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ നിലപാട് മാറ്റിയെന്നാണ് ദിയ കൃഷ്ണ പോസ്റ്റിലൂടെ അറിയിച്ചത്. 'തെറ്റ് അംഗീകരിക്കുകയും അതിൽനിന്ന് പാഠം ഉൾക്കൊണ്ട് ഭാവിയിൽ കൂടുതൽ ശ്രദ്ധയോടെ പെരുമാറുകയുമാണ് വേണ്ടത്. എനിക്ക് ഏറെ സ്നേഹം നൽകിയ പ്ലാറ്റ്‌ഫോമിൽനിന്ന് പിന്മാറുന്നത് ശരിയായ നിലപാടല്ല. കാലക്രമേണ എന്റെ ഉദ്ദേശ്യം ആളുകൾ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ, ഇതിന്റെ പേരിൽ വേദനിച്ചവരോട് വീണ്ടും ക്ഷമ ചോദിക്കുന്നു' ദിയ കൃഷ്ണ കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Diya Krishna apologizes Controversy 
News Summary - YouTuber Diya Krishna Instagram Return
Next Story