Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2025 12:14 PM GMT Updated On
date_range 16 Sep 2025 12:14 PM GMTഇത്രയധികം അർഥ തലങ്ങളുള്ള ചിത്രം അടുത്തകാലത്തൊന്നും കണ്ടിട്ടില്ല; രാഷ്ട്രീയം മാറ്റിവെച്ച് പ്രിയങ്ക ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് ഡോ. ബി. ഇക്ബാൽ
text_fieldsListen to this Article
പത്മശ്രീ പുരസ്കാര ജേതാവും ആദിവാസി കർഷകനുമായ ചെറുവയൽ രാമനും പ്രിയങ്ക ഗാന്ധി എം.പിയും പാടവരമ്പത്ത് കൂടി നടന്നു പോകുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് വിദ്യാഭ്യാസ വിദഗ്ധനും കേരള യൂനിവേഴ്സ്റ്റി മുൻ വി.സിയുമായ ഡോ. ബി. ഇക്ബാൽ. ഇത്രയധികം അർഥ തലങ്ങളുള്ള ഹൃദയ സ്പർശിയായ മറ്റൊരു ചിത്രം താൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
രാഷ്ടീയം തത്ക്കാലം മാറ്റി വക്കുക.
പത്മശ്രീ പുരസ്കാര ജേതാവും ആദിവാസി കർഷകനുമായ ചെറുവയൽ രാമനും പ്രിയങ്ക ഗാന്ധി എം പിയും പാടവരമ്പത്ത് കൂടി നടക്കുന്നു. ഇത്രയധികം അർഥ തലങ്ങളുള്ള ഹൃദയസ്പർശിയായ മറ്റൊരു ചിത്രം ഞാൻ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല.
ഇതിന്റെ വിഡിയോ പ്രിയങ്ക ഗാന്ധിയും ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. 'ചെറുവയൽ രാമൻ ജിയുമായി അർഥവത്തായ സംഭാഷണം നടത്തി. ഒരു കർഷകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങളിൽ നിന്നും കൃഷിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകളിൽ നിന്നും ധാരാളം കാര്യങ്ങൾ പഠിച്ചു' -എന്നാണ് വിഡിയോക്ക് താഴെ പ്രിയങ്ക കുറിച്ചത്.
Next Story