Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2026 8:22 AM GMT Updated On
date_range 19 July 2026 8:22 AM GMTആഗോളതലത്തിൽ ഫേസ്ബുക്ക് സേവനം തടസപ്പെട്ടു; ഉടൻ പരിഹരിക്കുമെന്ന് മെറ്റ
text_fieldsസാങ്കേതിക തകരാറിനെത്തുടർന്ന് ആഗോളതലത്തിൽ ഫേസ്ബുക്ക് സേവനങ്ങൾ തടസപ്പെട്ടു. രാവിലെ 10:39ഓടെ ഫേസ്ബുക്ക് തകരാറിനെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നു വന്നിരുന്നു. തുടക്കത്തിൽ അഞ്ച് പരാതികൾ മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് പെട്ടെന്ന് അത് 3,555 ആയി ഉയർന്നു. അക്കൗണ്ടുകൾ ആക്സസ് ചെയ്യുന്നതിനും, ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നതിനും, മെസഞ്ചർ വഴി സന്ദേശങ്ങൾ അയക്കുന്നതിനും ഉപയോക്താക്കൾ ബുദ്ധിമുട്ട് നേരിടുന്നത്.
ഫേസ്ബുക്കിന്‍റെ ഡെസ്ക്ടോപ്പ് പതിപ്പും ലഭ്യമാകുന്നില്ല. പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്. തകരാറിനെക്കുറിച്ച് മെറ്റ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
Next Story


