Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightഗോവിന്ദച്ചാമി...

ഗോവിന്ദച്ചാമി പിടിയിലായി; ഇനി അവരുടെ വരവാണ്, കോട്ടിട്ടതും കോട്ടിടാത്തതുമായ സകല അടിമകളുടെയും -രാഹുൽ മാങ്കൂട്ടത്തിൽ

text_fields
bookmark_border
ഗോവിന്ദച്ചാമി പിടിയിലായി; ഇനി അവരുടെ വരവാണ്, കോട്ടിട്ടതും കോട്ടിടാത്തതുമായ സകല അടിമകളുടെയും -രാഹുൽ മാങ്കൂട്ടത്തിൽ
cancel

പാലക്കാട്: ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിലായതിന് പിന്നാലെ, മുഖ്യമന്ത്രിയോട് ആത്മ പരിശോധന നടത്താൻ അഭ്യർഥിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ‘അങ്ങ് ഈ വാഴ്ത്തുപാട്ടിൽ അഭിരമിച്ചു ഇരിക്കാതെ ഒരു ആത്മ പരിശോധന നടത്തണം.. ആ പരിശോധനയിൽ അങ്ങക്ക് മനസ്സിലാകും ‘സിസ്റ്റം’ മുഴുവൻ തകരാറിലാണ്, പിന്നെയും പരിശോധിക്കുമ്പോൾ മനസ്സിലാകും ആ സിസ്റ്റത്തിന്റെ കേന്ദ്രം താങ്കളാണ്….’ -രാഹുൽ പരിഹസിച്ചു. പിണറായി വിജയൻ സഖാവിന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതെ പുണ്യം, മുജന്മ സുകൃതം’ എന്ന് കോട്ടിട്ടതും കോട്ടിടാത്തതുമായ സകല അടിമകളും സ്തുതി ഗീതം എഴുതി വായിച്ചു തുടങ്ങുമെന്നും രാഹുൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണ​രൂപം:

‘ഗോവിന്ദച്ചാമിയെ പിടിച്ചു എന്ന വാർത്ത വരുന്നു. നല്ല കാര്യം, കേരളം ഈ നിമിഷം കേൾക്കാൻ ആഗ്രഹിക്കുന്ന വാർത്തയാണത്.

ഇനിയിപ്പോൾ അവരുടെ വരവാണ്, കോട്ടിട്ടതും കൊട്ടിടാത്തതുമായ സകല അടിമകളുടെയും. അവർ സർക്കാരിനും അഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കും സ്തുതി ഗീതം എഴുതി വായിച്ചു തുടങ്ങും. ആ മത്സരത്തിൽ ചിലർ പാടും “പിണറായി വിജയൻ സഖാവിന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതെ പുണ്യം, മുജന്മ സുകൃതം’’.

ഈ കോലാഹലത്തിനു ഇടയിൽ ‘മാധ്യമ പ്രവർത്തകരും’ അല്ലാത്തവരുമായി നിഷ്പക്ഷരായ മനുഷ്യർ പങ്ക് വെക്കുന്ന ഒരു ചോദ്യമുണ്ട് “എന്ത് തോൽവിയാണ് നമ്മുടെ അഭ്യന്തര വകുപ്പ്?”

കണ്ണൂർ ജയിൽ എന്നത് കൊടും കുറ്റവാളികൾ കഴിയുന്ന ഏറ്റവും അതിസുരക്ഷ സംവിധാനങ്ങൾ ഉള്ള ജയിൽ എന്നതാണ് വെപ്പ്. ആ ജയിലിന് ഉള്ളിലെ ജയിൽ എന്ന അറിയപ്പെടുന്ന ആ ജയിലിലെ ഏറ്റവും സുരക്ഷ സംവിധാനം ഉള്ള ബ്ലോക്കിൽ കഴിഞ്ഞ ഗോവിന്ദ ചാമിയാണ് ജയിൽ ചാടിയത്. ഒരു കൈ മാത്രമുള്ള ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിയപ്പെടുന്ന ഒരു കൊടും കുറ്റവാളി ജയിൽ ചാടിയിട്ട് പിന്നെയും മണിക്കൂറുകൾ കഴിഞ്ഞാണ് ജയിൽ ഉദ്യോഗസ്ഥരും ഇന്റലിജെൻസും ഈ വിവരം അറിയുന്നത് എന്ന് പറയുമ്പോൾ തന്നെ ആഭ്യന്തര വകുപ്പിന്റെ അനാസ്ഥ നമ്മൾ തിരിച്ചറിയണം.

കേരളത്തിന്റെ മുഖ്യമന്ത്രിയോടുള്ള അഭ്യർഥനയാണ്, അങ്ങ് ഈ വാഴ്ത്തുപാട്ടിൽ അഭിരമിച്ചു ഇരിക്കാതെ ഒരു ആത്മ പരിശോധന നടത്തണം.. ആ പരിശോധനയിൽ അങ്ങക്ക് മനസ്സിലാകും ‘സിസ്റ്റം’ മുഴുവൻ തകരാറിലാണ്, പിന്നെയും പരിശോധിക്കുമ്പോൾ മനസ്സിലാകും ആ സിസ്റ്റത്തിന്റെ കേന്ദ്രം താങ്കളാണ്….

Show Full Article
TAGS:Govindachamy Rahul Mamkootathil Pinarayi Vijayan Kannur central prison 
News Summary - Govindachamy's prison escape: Rahul Mamkootathil against pinarayi
Next Story