'സമദിന്റെ 'രാജപ്പൻ' പോയി, ക്രിസ്മസ് രാത്രിയിൽ'; കണ്ണീരോടെ വൈറൽ തത്തയുടെ വിയോഗം പങ്കുവെച്ച് നാദിർഷയുടെ സഹോദരൻ
text_fieldsകൊച്ചി: 'രാജപ്പൻ പോയി, ക്രിസ്മസിന്റെ രാത്രിയിൽ, പെട്ടെന്ന് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. കുറേ നാള് എല്ലാവരേയും ചിരിപ്പിച്ചും സന്തോഷിപ്പിച്ചൊക്കൊ പോയി'- നാദിർഷയുടെ സഹോദരനും ഗായകനുമായ സമദ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചാണ് ഈ വാക്കുകൾ.
പക്ഷികളോടും വളർത്തുമൃഗങ്ങളോടുമുള്ള സമദിന്റെ ഇഷ്ടം പ്രശസ്തമാണ്. കഴിഞ്ഞ നാല് വർഷത്തോളമായി താൻ വളർത്തുന്ന രാജപ്പൻ എന്ന പേരിട്ട് വിളിക്കുന്ന തത്ത സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ്. 'രാജപ്പൻ' സംസാരിക്കുന്നതും ഡാൻസ് കളിക്കുന്നതുമായ നിരവധി വിഡിയോകൾ സമദ് പങ്കുവെച്ചിട്ടുമുണ്ട്.
സമദ് ജീവന് തുല്യം സ്നേഹിക്കുന്ന തത്ത ഇന്നലെ രാത്രിയാണ് ചത്തത്. തത്തയെ കൈയിൽ പിടിച്ച് സമദ് ചെയ്ത അവസാനത്തെ വിഡിയോ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
നടനും മിമിക്രി ആര്‍ട്ടിസ്റ്റും ഗായകനും സംവിധായകനുമായ നാദിര്‍ഷയുടെ സഹോദരനാണ് സമദ് സുലൈമാന്‍. രാജന്‍ ശങ്കരാടി സംവിധാനം ചെയ്ത മീനത്തില്‍ താലികെട്ട് എന്ന ചിത്രത്തില്‍ നായകനായ ദിലീപിന്റെ സുഹൃത്തായാണ് സമദിന്റെ സിനിമയിലെ അരങ്ങേറ്റം. തുടര്‍ന്ന് ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദി പീപ്പിള്‍, ബൈ ദി പീപ്പിള്‍ എന്നിവയുള്‍പ്പെടെ അര ഡസനിലേറെ സിനിമകളില്‍ അഭിനയിച്ചു. വര്‍ക്കി എന്ന ചിത്രത്തില്‍ നായകനായി. അമര്‍ അക്ബര്‍ അന്തോണി, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ തുടങ്ങി ആറ് സിനിമകളില്‍ ഗാനങ്ങള്‍ ആലപിച്ചു.


