Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightതിരക്കുള്ള ട്രെയിനിൽ...

തിരക്കുള്ള ട്രെയിനിൽ കച്ചവടക്കാരന്‍റെ ബാഗിൽ നിന്ന് യാത്രക്കാരൻ ഭക്ഷണം മോഷ്ടിക്കുന്ന വിഡിയോ വൈറലായി; നടപടിയെടുക്കണമെന്ന് ആവശ്യവുമായി സോഷ്യൽ മീഡിയ ലോകം

text_fields
bookmark_border
തിരക്കുള്ള ട്രെയിനിൽ കച്ചവടക്കാരന്‍റെ ബാഗിൽ നിന്ന് യാത്രക്കാരൻ ഭക്ഷണം മോഷ്ടിക്കുന്ന വിഡിയോ വൈറലായി; നടപടിയെടുക്കണമെന്ന് ആവശ്യവുമായി സോഷ്യൽ മീഡിയ ലോകം
cancel

മുംബൈ: തിരക്കേറിയ ട്രെയിനുള്ളിൽ മുകളിലത്തെ ബർത്തിലിരുന്ന് യുവാവ് കച്ചവടക്കാരന്‍റെ ബാഗിൽ നിന്ന് ഭക്ഷണം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. പിന്നാലെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ മാധ്യമത്തിൽ ശക്തമായ പ്രതിഷേധം. മോഷണ ശേഷം യുവാവ് മറ്റുള്ളവരെ നോക്കി ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ഒരെണ്ണത്തിൽ മാത്രമായി യുവാവ് മോഷണം നിർത്തിയില്ല. അതുവഴി കടന്നുപോയ കച്ചവടക്കാരിൽ നിന്നെല്ലാം അയാൾ സാധനങ്ങൾ മോഷ്ടിക്കുന്നത് തുടർന്നു. മോഷണം നടത്തിയിട്ടും യാതൊരു കൂസലുമില്ലാതെ ചിരിക്കുന്ന യുവാവിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുകയാണ്. പാവപ്പെട്ട കച്ചവടക്കാരെ പറ്റിക്കുന്നത് തമാശയാണെന്നാണ് യുവാവിന്‍റെ വിചാരമെന്ന് ആളുകൾ അഭിപ്രായപ്പെട്ടു. ഇയാളെ ജയിലിലടക്കണമെന്ന് അഭിപ്രായങ്ങൾ ഉയർന്നു. പലരും വിഡിയോക്ക് താഴെ റെയിൽവേ പൊലീസിനെ ടാഗ് ചെയ്തു. ഇതെല്ലാം കണ്ടിട്ടും നോക്കിയിരുന്ന ചിരിക്കുന്ന സഹയാത്രക്കാരെയും ആളുകൾ വിമർശിക്കുന്നു.


Show Full Article
TAGS:indian railway train passenger Social Media Viral Video 
News Summary - Passenger Caught Stealing Food From Vendors On Crowded Train
Next Story