‘മുദ്രാവാക്യം തട്ടി കഴുത്തുളുക്കി, മിന്നാരത്തിൽ ശോഭനക്ക് ശേഷം ഇത്രയും ഗുരുതരമായ അവസ്ഥ’ -മന്ത്രി വീണ ജോർജിനെതിരെ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsപാലക്കാട്: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സ തേടിയ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. മുദ്രാവാക്യം കഴുത്തിൽ തട്ടി ഗുരുതരമായ കഴുത്ത് ഉളുക്കിയ വീണ മന്ത്രിയെ അഞ്ചര മണിക്കൂറോളം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പരിശോധിച്ചിട്ടും രോഗം കണ്ടെത്താനായില്ല. മിന്നാരത്തിൽ ശോഭനക്ക് വന്നതിനു ശേഷം ഇത്രയും ഗുരുതരമായ ഒരു അവസ്ഥയിൽ ഉള്ള വീണ മന്ത്രിക്ക് കഴുത്തിലെ ആ ഗുരുതര പരുക്ക് ഉണ്ടായിട്ടും എയർ ആംബുലൻസ് പോലും ക്രമീകരിക്കാതെ റോഡിൽ കൂടി 400 ഇൽ അധികം കിലോമീറ്റർ യാത്ര ചെയ്തു കാറിൽ തന്നെ യാത്ര ചെയ്ത് തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നുവെന്നും രാഹുൽ പറഞ്ഞു.
‘കേരളത്തിന്റെ ആരോഗ്യ രംഗത്തെ കുറിച്ച് സാധാരണക്കാർ പറയുന്ന എല്ലാ വീഴ്ച്ചകളും ശരി വെക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസമായി കേരളം കണ്ടു കൊണ്ടിരിക്കുന്നത്. പരിയാരം മെഡിക്കൽ കോളജ് വിശദമായി പരിശോധിച്ചിട്ടും സംഭവം എന്തോ വലിയ ഗുരുതരമാണ് എന്ന് മനസ്സിൽ ആയതല്ലാതെ പരിക്കും കണ്ടുപിടിക്കാൻ പറ്റിയില്ല, അത് ഭേദമായതുമില്ല. മിന്നാരത്തിൽ ശോഭനക്ക് വന്നതിനു ശേഷം ഇത്രയും ഗുരുതരമായ ഒരു അവസ്ഥയിൽ ഉള്ള വീണ മന്ത്രിക്ക് കഴുത്തിലെ ആ ഗുരുതര പരുക്ക് ഉണ്ടായിട്ടും ഒരു എയർ ആംബുലൻസ് പോലും ക്രമീകരിക്കാതെ റോഡിൽ കൂടി 400 ഇൽ അധികം കിലോമീറ്റർ യാത്ര ചെയ്തു കാറിൽ തന്നെ യാത്ര ചെയ്ത് തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നു. സർക്കാർ ആശുപത്രിയിൽ പോയ സാക്ഷാൽ ആരോഗ്യ മന്ത്രിയുടെ അവസ്ഥ ഇതാണെങ്കിൽ നമ്മൾ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും. വെറുതെയല്ല പൈസയുള്ളവർ ചികിത്സിക്കാൻ അമേരിക്കയിൽ പോകുന്നത്’ -രാഹുൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
കേരളത്തിന്റെ ആരോഗ്യ രംഗത്തെ കുറിച്ച് സാധാരണക്കാർ പറയുന്ന എല്ലാ വീഴ്ച്ചകളും ശരി വെക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസമായി കേരളം കണ്ടു കൊണ്ടിരിക്കുന്നത്.
1. മുദ്രാവാക്യം കഴുത്തിൽ തട്ടി ഗുരുതരമായ കഴുത്ത് ഉളുക്കിയ വീണ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. അഞ്ചര മണിക്കൂറോളം വീണ മന്ത്രിയെ പരിശോധിച്ചിട്ടും രോഗം കണ്ടെത്താനാകാതെ അവിടെ കിടത്തി MRI മെഷീൻ പോലും ഇല്ലാത്ത കാരണത്താൽ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുന്നു.
2. പരിയാരം മെഡിക്കൽ കോളജ് വിശദമായി പരിശോധിച്ചിട്ടും സംഭവം എന്തോ വലിയ ഗുരുതരമാണ് എന്ന് മനസ്സിൽ ആയതല്ലാതെ പരിക്കും കണ്ടുപിടിക്കാൻ പറ്റിയില്ല, അത് ഭേദമായതുമില്ല.
3. രണ്ടു ദിവസം ക്ഷമിച്ച മന്ത്രി ഒടുവിൽ ഇന്ന് ഡിസ്ചാർജ് സമയത്തിന് മുൻപ് വെളുപ്പിന് 4 മണിക്ക് തന്നെ ഡിസ്ചാർജ് വാങ്ങി പോകുന്നു.
4. മിന്നാരത്തിൽ ശോഭനക്ക് വന്നതിനു ശേഷം ഇത്രയും ഗുരുതരമായ ഒരു അവസ്ഥയിൽ ഉള്ള വീണ മന്ത്രിക്ക് കഴുത്തിലെ ആ ഗുരുതര പരുക്ക് ഉണ്ടായിട്ടും ഒരു എയർ ആംബുലൻസ് പോലും ക്രമീകരിക്കാതെ റോഡിൽ കൂടി 400 ഇൽ അധികം കിലോമീറ്റർ യാത്ര ചെയ്തു കാറിൽ തന്നെ യാത്ര ചെയ്ത് തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നു.
സർക്കാർ ആശുപത്രിയിൽ പോയ സാക്ഷാൽ ആരോഗ്യ മന്ത്രിയുടെ അവസ്ഥ ഇതാണെങ്കിൽ നമ്മൾ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും. വെറുതെയല്ല പൈസയുള്ളവർ ചികിത്സിക്കാൻ അമേരിക്കയിൽ പോകുന്നത്….


