Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_right'കേരളത്തിലെ ആദ്യത്തെ...

'കേരളത്തിലെ ആദ്യത്തെ വനിത മുഖ്യമന്ത്രി എന്ന ഓഫർ അത്ര ചെറുതല്ലല്ലോ, ഞാനങ്ങട്ട് സമ്മതിച്ചു'; സി.പി.എമ്മിൽ ചേരുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ശശികല

text_fields
bookmark_border
കേരളത്തിലെ ആദ്യത്തെ വനിത മുഖ്യമന്ത്രി എന്ന ഓഫർ അത്ര ചെറുതല്ലല്ലോ, ഞാനങ്ങട്ട് സമ്മതിച്ചു; സി.പി.എമ്മിൽ ചേരുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ശശികല
cancel
Listen to this Article

കോഴിക്കോട്: ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല സി.പി.എം നേതാക്കളുമായി ചർച്ച നടത്തിയെന്നും പാർട്ടിയിൽ ചേർന്നേക്കുമെന്നുള്ള സമൂഹമാധ്യമ പ്രചരണങ്ങളിൽ പ്രതികരിച്ച് കെ.പി.ശശികല.

സി.പി.എമ്മിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് സഹായിക്കാൻ തീരുമാനിച്ചതാണെന്നും പാവങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചുപോട്ടെന്നേയെന്നുമുള്ള പരിഹാസത്തോടെയായിരുന്നു ശശികലയുടെ മറുപടി. കേരളത്തിലെ ആദ്യത്തെ വനിത മുഖ്യമന്ത്രി എന്ന ഓഫർ അത്ര ചെറുതല്ലല്ലോയെന്നും ശശികല ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

"സി.പി.എമ്മിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് സഹായിക്കാൻ തീരുമാനിച്ചതാണ്. പാവങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചുപോട്ടെന്നേ. എന്നെക്കൊണ്ടാവുന്ന സഹായം ഞാൻ ചെയ്യാന്നുവെച്ചു. എന്നെക്കൊണ്ടാവുന്ന സഹായം ഞാൻ ചെയ്യാന്നുവെച്ചു. ഇനി നോക്കിക്കോ. സി.പി.എമ്മിന് വെച്ചടി വെച്ചടി കേറ്റമാകും. കേരളത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി എന്ന ഓഫർ അത്ര ചെറുതല്ലല്ലോ. അതുകൊണ്ട് ഞാനങ്ങട്ട് സമ്മതിച്ചു."


മാ​രാ​മ​ൺ ക​ൺ​വെ​ൻ​ഷ​നെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ൽ ശശികലക്കെതിരെ പരാതി

പ​ത്ത​നം​തി​ട്ട: മാ​രാ​മ​ൺ ക​ൺ​വെ​ൻ​ഷ​നെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ൽ ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​വ് കെ.​പി. ശ​ശി​ക​ല​ക്കെ​തി​രെ പ​രാ​തി. യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സാം​ജി ഇ​ട​മു​റി പ​ത്ത​നം​തി​ട്ട ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​ക്കാ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്.

വി​ദ്വേ​ഷ പ​രാ​മ​ർ​ശം ന​ട​ത്തി​യ ശ​ശി​ക​ല​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ്​ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ​മ​ത​വി​ദ്വേ​ഷം ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​രാ​മ​ർ​ശ​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. 131ാമ​ത് മാ​ര​മ​ൺ ക​ൺ​വെ​ൻ​ഷ​ൻ വേ​ദി​യു​ടെ ചി​ത്രം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ശ​ശി​ക​ല​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശം.

‘പ​മ്പ ഒ​രു ന​ദി​യ​ല്ലേ? ക​ല്ലി​ട്ടു​കെ​ട്ടി തി​രി​ച്ചാ​ണ് വേ​ദി ഉ​ണ്ടാ​ക്കു​ന്ന​ത്. അ​ത് സ്വ​ന്തം ഭൂ​മി​യാ​ണെ​ന്ന തോ​ന്ന​ലും ചി​ല​ർ​ക്ക് വ​ന്നി​ട്ടു​​ണ്ടെ​ന്നാ​യി​രു​ന്നു പ​രാ​മ​ർ​ശം. ശ​ശി​ക​ല​ക്കെ​തി​രെ ഡി.​വൈ.​എ​ഫ്.​ഐ​യും രം​ഗ​ത്തു​വ​ന്നി​രു​ന്നു.

Show Full Article
TAGS:CPM KP Sasikala hindu aikya vedi Kerala 
News Summary - Rumors of holding talks with CPM leaders; KP Sasikala's response
Next Story