Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_right'പൗരത്വ പരിശോധന എന്നാൽ...

'പൗരത്വ പരിശോധന എന്നാൽ കന്യകാത്വ പരിശോധന പോലെ ആണെന്നാണോ കരുതണത്'; കാന്തപുരത്തെ അധിക്ഷേപിച്ച് കെ.പി.ശശികല

text_fields
bookmark_border
പൗരത്വ പരിശോധന എന്നാൽ കന്യകാത്വ പരിശോധന പോലെ ആണെന്നാണോ കരുതണത്; കാന്തപുരത്തെ അധിക്ഷേപിച്ച് കെ.പി.ശശികല
cancel
camera_alt

കെ.പി.ശശികല, കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ

കോഴിക്കോട്: എസ്.ഐ.ആറിൽ ആശങ്ക രേഖപ്പെടുത്തിയ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർക്കെതിരെ അധിക്ഷേപവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല. എ​സ്.​ഐ.​ആ​റി​ന്റെ മ​റ​വി​ൽ പൗ​ര​ത്വ പ​രി​ശോ​ധ​ന​യാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ന്ന ഭീ​തി​ നി​ല​നി​ൽ​ക്കു​ന്നുവെന്നാണ് കാന്തപുരം കഴിഞ്ഞ ദിവസം പറഞ്ഞത്.

'ഈ പൗരത്വ പരിശോധന എന്നു വെച്ചാൽ കന്യകാത്വ പരിശോധന പോലെ വിഷമമുണ്ടാക്കുന്ന എന്തോ ആണെന്നാണോ മൊയ്ല്യാര് കരുതണത്. ഇങ്ങള് ബേജാറാകല്ലേ മൊയ്ല്യാരെ, ഇന്ത്യക്കാർ പേടിക്കണ്ടല്ലോ പിന്നെന്താ'- എന്നാണ് ശശികല അതിന് മറുപടിയായി ഫേസ്ബുക്കിൽ കുറിച്ചത്. കാന്തപുരം നടത്തിയ പ്രസ്ഥാനയും പോസ്റ്റർ പങ്കുവെച്ചായിരുന്നു അധിക്ഷേപം.

എസ്.ഐ.ആർ ഭീതി അകറ്റണം -കാന്തപുരം

വോട്ടര്‍പട്ടിക തീവ്രപരിശോധന ജനങ്ങള്‍ക്കിടയിൽ ഭീതിയും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ടെന്നും അത് പരിഹരിക്കാൻ അധികൃതർ തയാറാവണമെന്ന് കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ ആവശ്യപ്പെട്ടു.

നിലവിൽ എസ്.ഐ.ആർ പൂർത്തിയായ ബിഹാറിൽ ലക്ഷക്കണക്കിന് മനുഷ്യർ വോട്ടർപട്ടികയിൽ നിന്ന് പുറത്തായതും സുപ്രീംകോടതിയുടെ ഇടപെടൽ ഉണ്ടായതും നമ്മുടെ മുന്നിലുണ്ട്. വോട്ടര്‍പട്ടികയിൽ നിന്ന് പുറംതള്ളപ്പെട്ടവരിൽ മഹാഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവരും ദരിദ്രസാഹചര്യത്തിൽ ഉള്ളവരുമാണ്. സമാനമായി കേരളത്തിലും അർഹതപ്പെട്ടവർ പട്ടികയിൽ നിന്ന് പുറത്ത്‌പോകുമോ എന്ന ആശങ്കയുണ്ട്. എസ്.ഐ.ആറിന്റെ മറവിൽ പൗരത്വപരിശോധനയാണ് യഥാർഥത്തിൽ നടക്കുന്നതെന്ന ഭീതിയും നിലനിൽക്കുന്നു.

വോട്ടർപട്ടിക കുറ്റമറ്റതാക്കാൻവേണ്ട പരിശോധന നടത്തുന്നതിൽ ആർക്കും എതിർപ്പില്ല. പക്ഷേ, അത്തരം നടപടികൾ സുതാര്യവും നീതിയുക്തവുമാവണം. തീവ്രപരിശോധനക്ക് സമർപ്പികേണ്ട രേഖകൾ സംബന്ധിച്ച ചില മാനദണ്ഡങ്ങൾ അടിസ്ഥാന ജനവിഭാഗങ്ങളിൽപെട്ട മനഷ്യർക്കും പുറം രാജ്യങ്ങളിൽ ജോലിയെടുത്ത് ജീവിക്കുന്നവർക്കും പല തരത്തിലുള്ള സങ്കീർണതകൾ സൃഷ്ടിക്കുന്നുണ്ട്. ഈ സങ്കീർണതകളിൽതട്ടി വോട്ടവകാശത്തോടൊപ്പം പൗരത്വംപോലും പ്രതിസന്ധിയിലാകുമോ എന്ന ഭീതിയും നിലനിൽക്കുന്നു. ഇക്കാര്യം പരിശോധിച്ച് ജനങ്ങൾക്കിടയിലുണ്ടായിട്ടുള്ള ഭീതി പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി കൈകൊള്ളണം.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ തീവ്രപരിശോധന നീട്ടിവെക്കണമെന്ന കേരളത്തിന്റെ ആവശ്യം നിരസിച്ച സാഹചര്യത്തിൽ വോട്ടർപട്ടിക പരിശോധനയുടെ തുടക്കം മുതല്‍ സംസ്ഥാന സര്‍ക്കാർ ജാഗ്രതയോടെ ഇടപെടുകയും അർഹതപ്പെട്ട ഒരാൾ പോലും വോട്ടർപട്ടികയിൽനിന്ന് പുറത്താവില്ലെന്ന് ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണം. പട്ടികയിൽ ഉൾപ്പെടുന്നതിലും ആവശ്യമായ രേഖകൾ തയാറാക്കി വെക്കുന്നതിലും എല്ലാവരും ശ്രദ്ധ പുലർത്തണം. അറിവില്ലായ്മകൊണ്ടോ അശ്രദ്ധകൊണ്ടോ വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുത്. രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരും പൊതു പ്രവർത്തകരും സാമൂഹിക സംഘടനകളും മാധ്യമങ്ങളും ഈ വിഷയത്തിൽ സാധാരണ ജനങ്ങളെ ബോധവത്കരിക്കാനും സഹായിക്കാനും മുന്നോട്ടുവരണമെന്നും കാന്തപുരം പറഞ്ഞു.

Show Full Article
TAGS:SIR KP Sasikala Kanthapuram AP Aboobacker Musliyar Kerala 
News Summary - SIR: Sasikala insults Kanthapuram
Next Story