വൈറൽ റീൽസിന് വേണ്ടി നടുറോഡിൽ കസേരയിട്ടിരുന്ന് ചായകുടി; യുവാവ് അറസ്റ്റിൽ -VIDEO
text_fieldsബംഗളൂരു: സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ കൈവിട്ട കളി കളിച്ച യുവാവ് അറസ്റ്റിൽ. തിരക്കേറിയ റോഡിന് നടുവിൽ കസേരയിട്ട് ചായകുടിച്ച് റീൽസ് ചിത്രീകരിച്ച 25കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലാണ് സംഭവം.
ചിമ്പു എന്നറിയപ്പെടുന്ന പ്രശാന്താണ് അറസ്റ്റിലായത്.ഏപ്രിൽ 12ന് മഗഡിയിലെ തിരക്കേറിയ റോഡിലാണ് ഇയാൾ റീൽസ് ചിത്രീകരിച്ചത്. റീൽസ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഇത് പൊലീസിന്‍റെ ശ്രദ്ധയിലും പെട്ടതോടെ യുവാവിനെതിരെ കേസെടുക്കുകയായിരുന്നു. ഗതാഗതം തടസപ്പെടുത്തിയതിനും പൊതുശല്യത്തിനുമാണ് കേസെടുത്തത്.
ഡ്രൈവറായ പ്രശാന്ത് കുടുംബത്തോടൊപ്പം തുമകുരുവിലാണ് താമസം. സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ വഴിതേടിയപ്പോഴാണ് നടുറോഡിൽ കസേരയിട്ട് ചായകുടിക്കാമെന്ന ഐഡിയ വന്നത്. 'റോഡിലിരുന്ന് ചായ കുടിച്ചാൽ പ്രശസ്തിയല്ല, പിഴയാണ് കിട്ടുക' -വിഡിയോ പങ്കുവെച്ചുകൊണ്ട് ബംഗളൂരു സിറ്റി പൊലീസ് മുന്നറിയിപ്പ് നൽകി.