Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2023 7:16 AM GMT Updated On
date_range 2023-06-25T12:46:53+05:30കൊടുങ്കാറ്റ് പോലെ 'ജെറ്റ് ബ്ലാസ്റ്റ്'; വിമാനത്തിനരികെ ചിതറിയോടി കാഴ്ചക്കാർ -വൈറൽ വിഡിയോ
text_fieldsകൂറ്റൻ വിമാനത്തെ വായുവിലൂടെ പറപ്പിക്കുന്ന അതിന്‍റെ എൻജിന് എത്രത്തോളം കരുത്തുണ്ടാകുമെന്ന് ആലോചിച്ചിട്ടുണ്ടോ? ആ എൻജിനിൽ നിന്നുണ്ടാകുന്ന വായുവിന്‍റെ പുറന്തള്ളലിനോ. 'ജെറ്റ് ബ്ലാസ്റ്റി'ന്‍റെ കരുത്ത് എത്രത്തോളമാണെന്ന് വ്യക്തമാക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
വിമാനത്താവളത്തിന്‍റെ റൺവേക്കരികിലായി നിൽക്കുന്ന ഒരുകൂട്ടം ആളുകളെയാണ് വിഡിയോയിൽ കാണുന്നത്. റൺവേയിലൂടെ പതിയെ വരുന്ന വിമാനം യു-ടേൺ എടുത്ത് പുറപ്പെടാൻ തയാറാകുകയാണ്.
എൻജിൻ അതിന്‍റെ ശക്തിയിൽ പ്രവർത്തിച്ചുതുടങ്ങിയതും ജെറ്റ് ബ്ലാസ്റ്റ് താങ്ങാനാവാതെ ചുറ്റുമുള്ളവർ രക്ഷതേടി പായുകയാണ്. കൊടുങ്കാറ്റിന് സമാനമായ രീതിയിൽ വായുവിന്‍റെ പുറന്തള്ളലാണ് ജെറ്റ് എൻജിനിൽ നിന്നുണ്ടായത്. പലരും പിടിച്ചുനിൽക്കാനാകാതെ നിലത്ത് വീഴുന്നുമുണ്ട്.
വിഡിയോ കാണാം...
Next Story